‘ഒളിമിന്നും ഓര്‍മ്മക്കാലം’ ശ്രീ കെ ആര്‍ കിഷോര്‍ രചിച്ച ‘ശ്രീനാരായണ ഗുരു ഒരു പഠനം’ എന്ന കൃതി ചര്‍ച്ച ചെയ്യുന്നു

നാട്ടിക ശ്രീനാരായണ കോളേജിലെ 1980-90 കാലഘട്ടത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വാട്‌സ്ആപ്പ് കൂട്ടായ്മയായ ‘ഒളിമിന്നും ഓര്‍മ്മക്കാലം’ ശ്രീ കെ ആര്‍ കിഷോര്‍ രചിച്ച ‘ശ്രീനാരായണ ഗുരു ഒരു പഠനം’ എന്ന കൃതി ചര്‍ച്ച ചെയ്യുന്നു.

‘ശ്രീനാരായണ ചിന്തകളിലെ സമഭാവനകള്‍’ എന്ന് പേരിട്ടിട്ടുള്ള പ്രസ്തുത ഓണ്‍ലൈന്‍ പരിപാടിയില്‍ ശ്രീ കെ ആര്‍ കിഷോര്‍ പങ്കെടുക്കും. ശ്രീനാരായണ ചിന്തകളുടെ സമകാലിക പ്രസക്തിയെപ്പറ്റി പ്രശസ്ത നിരൂപകനും പ്രഭാഷകനുമായ ഡോ സുനില്‍ പി ഇളയിടം സംസാരിക്കും. പ്രസ്തുത പരിപാടിയില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതിയും ഗായകന്‍ അനില്‍ ഏങ്ങണ്ടിയൂരും ഗുരുവിന്റെ പ്രശസ്ത പദ്യകൃതികള്‍ ആലപിക്കുമെന്നും കൂട്ടായ്മ അറിയിച്ചു.

പ്രശസ്ത കഥാകാരി സി എസ് ചന്ദ്രിക കൂടി പങ്കെടുക്കുന്ന ഈ പരിപാടി 2021 സെപ്തംബര്‍ 18ന് ഇന്ത്യന്‍ സമയം വൈകീട്ട് 6.00മണിക്കും യു എ ഇ സമയം 4.30നും ആണ് സംഘടിപ്പിച്ചിട്ടുള്ളത്.

അതേ സമയം തന്നെ SNC 80-90ന്റെ യൂട്യൂബ് ലൈവില്‍ കാണാവുന്നതുമാണ്.

വീഡിയോ കാണുന്നതിനായി ഈ ലിങ്കില്‍ അമര്‍ത്തുകhttps://www.youtube.com/channel/UCcLNbwGVXdvKQ-hCripyRAQ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News