യുവേഫ ചാമ്പ്യൻസ് ലീഗ്; ബയേണിനും ചെല്‍സിക്കും യുവന്റസിനും വിജയ തുടക്കം

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ചെൽസി,ബയേൺ മ്യൂണിക്ക്, യുവൻറസ് ടീമുകൾക്ക് വിജയത്തുടക്കം. ബയേൺമ്യൂണിക്ക് കാൽഡസൻ ഗോളുകൾക്ക് ബാഴ്സലോണയെ തകർത്തു. സ്വിസ് ക്ലബ്ബ് ബി.എസ്.സി യങ് ബോയ്സ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ചു.

എവേ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ ലീഡെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായത് ഡിഫൻഡർ വാൻ ബിസാക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ്. 66 ആം മിനുട്ടിൽ സമനില പിടിച്ച യങ് ബോയ്സ് കളി തീരാൻ 30 സെക്കൻഡ് ബാക്കി നിൽക്കെ ലിങ്കാർഡിന്റെ ബാക്ക് പാസിലെ പിഴവിൽ നിന്നും ഗോൾ നേടി അഭിമാന വിജയം സ്വന്തമാക്കി.

ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളെന്ന ഇകർ കസീയസിന്റെ റെക്കോർഡിനൊപ്പമെത്താൻ ഇതോടെ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചു.റോണോയുടെ 177 ആം മത്സരമായിരുന്നു യങ് ബോയ്സിനെതിരായ മത്സരം:ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ തന്നെ ഒരു പകുതിയിൽ ഏറ്റവും കൂടുതൽ പെനാൾട്ടികൾ പിറന്ന മത്സരത്തിൽ ഓസ്ട്രിയൻ ക്ലബ്ബ് ആർബി സാൽസ്ബർഗ് സെവിയ്യയെ 1-1ന് സമനിലയിൽ തളച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ സെവിയ്യയുടെ നസിരി ചുവപ്പ് കാർഡ് കണ്ടു പുറത്തായി.

യുവൻറസ് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് സ്വീഡിഷ് ക്ലബ്ബായ മാൽമോ എഫ്.എഫിനെ തകർത്തു. അലസാന്ദ്രോ ,ഡിബാല, മൊറാട്ട എന്നിവരാണ് യുവൻറസിന്റെ ഗോൾ സ്കോറർമാർ.നൂകാംപിൽ അരങ്ങേറിയ ബാഴ്സലോണ – ബയേൺ മ്യൂണിക്ക് സൂപ്പർ പോരാട്ടത്തിൽ വിജയം ഇക്കുറിയും ബയേണിനൊപ്പം നിന്നു.മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജർമൻ ക്ലബ്ബിന്റെ വിജയം: റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോൾ നേടിയ മത്സരത്തിൽ തോമസ് മുള്ളറും ബയേണിനായി ഗോൾ നേടി.

നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും വിജയത്തോടെ അരങ്ങേറി. ക്ലബ്ബ് ഫുട്ബോളിൽ മിന്നും പ്രകടനം തുടരുന്ന റൊമേലുലുക്കാക്കുവിന്റെ ഗോളിൽ റഷ്യൻ ക്ലബ്ബ് സെനിത് സെയിന്റ് പീറ്റേഴ്സ്ബർഗിനെ ചെൽസി തോൽപിച്ചു.ലില്ലെ – വോൾഫ്സ്ബർഗ് മത്സരവും വിയ്യാറയൽ – അത്ലാന്റ മത്സരവും സമനിലയിൽ കലാശിച്ചു. മത്സരങ്ങളിൽ വോൾഫ്സ്ബർഗ്, വിയ്യാറയൽ ടീമുകളിലെ ഓരോ താരങ്ങൾ വീതം റെഡ്കാർഡ് കണ്ടു. ഡൈനാമോ കീവ് – ബെൻഫിക്ക മത്സരവും സമനിലയിൽ പിരിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here