കൊച്ചി വിമാനത്താവളത്തിൽ നടത്തിയ മോക് ഡ്രിൽ വിജയകരം; സിയാല്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദുരന്തനിവാരണ കാര്യക്ഷമതയും സുരക്ഷാ നടപടികളും ഉറപ്പുവരുത്താൻ സമ്പൂർണ്ണ അടിയന്തര മോക്ക് ഡ്രിൽ സിയാല്‍ വിജയകരമായി പൂര്‍ത്തിയാക്കി. കൊച്ചി വിമാനത്താവളം അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമാണെന്ന് മോക്ഡ്രിൽ തെളിയിച്ചതായി സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.

രണ്ട് വർഷത്തിലൊരിക്കൽ, വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു വിമാനാപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിക്കുന്നതാണ് സമ്പൂർണ്ണ മോക്ഡ്രിൽ . ഇൻഡിഗോ എയർലൈൻസ് ആണ് മോക്ഡ്രില്ലിനായി വിമാനം നൽകിയത്. 15 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ആൽഫ എയർവേയ്സിന്റെ ‘എ.ഡി.-567’ വിമാനത്തിന്റെ എഞ്ചിനിൽ അധികൃതർ അടിയന്തര അപകട സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചു. വിമാനം ടേക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ്, രണ്ടാമത്തെ എൻജിനിൽ തീപ്പിടിത്തമുണ്ടായതായി ക്യാപ്റ്റൻ, എയർ ട്രാഫിക് കൺട്രോൾ ടവറിനെ അറിയിച്ചു. തുടർന്ന് വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി പ്രഖ്യാപിച്ചു. എയർപോർട്ട് റെസ്‌ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് സർവീസ് സെക്കന്റുകൾക്കുളളിൽത്തന്നെ നൂതന അഗ്‌നിശമന ഉപകരണങ്ങളുമായി വിമാനത്തിലേക്ക് കുതിച്ചു.

മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്ററും വിമാനത്താവളത്തിലെത്തി. എമർജൻസി കൺട്രോൾ റൂം, അസംബ്ലി ഏരിയ, സർവൈവേഴ്‌സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ എന്നിവയും കമാൻഡ് പോസ്റ്റിന്റെ നിർദ്ദേശപ്രകാരം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സജ്ജമാക്കി. പിന്നീട് രക്ഷാദൗത്യം അവസാനിച്ചതായി പ്രഖ്യാപിച്ചു. മോക്ക് ഡ്രില്ലിന് ശേഷം വിശദമായ അവലോകനം നടത്തി രക്ഷാപ്രവർത്തനങ്ങളിൽ വിമാനത്താവളത്തിന്റെ കാര്യക്ഷമത വിലയിരുത്തിയതായി എയർപോർട്ട് ഡയറക്ടർ എ സി കെ നായർ അറിയിച്ചു.

സങ്കീർണമായ മോക് ഡ്രിൽ മികവോടെ നടത്തിയതിന് വിവിധ ഏജൻസികളേയും ഉദ്യോഗസ്ഥരേയും സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് അഭിനന്ദിച്ചു. കൊച്ചി വിമാനത്താവളം അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമാണെന്ന് മോക്ഡ്രിൽ തെളിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.

വിവിധ എയർലൈനുകൾ, ഇന്ത്യൻ നാവികസേന , കോസ്റ്റ് ഗാർഡ്, ജില്ലാ ഭരണകൂടം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, നിരവധി ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെയാണ് മോക്ഡ്രില്‍ വിജയകരമാ.യി പൂര്‍ത്തിയാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News