തിരുവനന്തപുരത്ത് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎമ്മിലേക്ക്

തിരുവനന്തപുരത്ത് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎമ്മിലേക്ക്. ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരാടക്കം 50 കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സിപിഐഎമ്മിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

പാലോട് രവി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നുളള കൊ‍ഴിഞ്ഞ് പോക്ക് തുടരുകയാണ് . ഡിസിസി ജനറല്‍ സെക്രട്ടറി അടക്കം നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടരിമാരടക്കം അൻപതോളം പേർ സിപിഐഎമ്മിന്‍റെ ഭാഗമായി . കോവളം ഏരിയിലെ വെങ്ങാനൂർ ലോക്കൽ കമ്മിറ്റിയ്ക്ക് കീഴിലാണ് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരവധിപേർ സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായി എത്തിയത്.

ദളിത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ബി പുരുഷോത്തമൻ, സുധർമ്മൻ, ബിജുകുമാർ, ദളിത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ഷിജു, അതിയന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത്, കാഞ്ഞിരംകുളം മണ്ഡലം വൈസ് പ്രസിഡന്റ് സുചിത്ര, എന്നിവർ ഉൾപ്പെടെയാണ് അൻപതോളം പേർ സിപിഐഎമ്മിലേക്ക് എത്തിയത്. സിപിഐഎം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ പാർട്ടി പതാക നൽകി ഇവരെ സ്വീകരിച്ചു. സിപിഐഎം വെങ്ങാനൂർ ലോക്കൽ സെക്രട്ടറി മംഗലത്ത്കോണം രാജു ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News