രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കാല്‍ലക്ഷത്തില്‍ കുറയാതെ

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കാല്‍ ലക്ഷത്തിന് മുകളില്‍ തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 27,176 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,51,087 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്.

കഴിഞ്ഞ ദിവസം 38,012 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഉണ്ടായ 284 മരണം ഉള്‍പ്പെടെ ആകെ മരണം 4,43,497 ആയി ഉയര്‍ന്നു. അതേ സമയം കഴിഞ്ഞ ദിവസം 61 ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്തതോടെ രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ ആകെ എണ്ണം 75 കോടി 89 ലക്ഷം പിന്നിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here