അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണം; താലിബാന്‍ നേതൃത്വത്തില്‍ ഭിന്നത

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ ചൊല്ലി അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നേതൃത്വത്തില്‍ ഭിന്നത അതിരൂക്ഷമാകുന്നു. താലിബാന്‍ സ്ഥാപകരില്‍ ഒരാളായ മുല്ല ബരാദറും ഹഖാനി ഭീകര സംഘത്തിന്റെ തലവന്‍ ഖലീലുല്‍ റഹ്മാന്‍ ഹഖാനിയും വാക്പോരുകള്‍ നടന്നതായി താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

കാബൂളിലെ കൊട്ടാരത്തില്‍ ഇരുവരുടെയും അനുയായികള്‍ ചേരിതിരിഞ്ഞു വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബരാദര്‍ ആയിരിക്കും അഫ്ഗാന്‍ സര്‍ക്കാരിനെ നയിക്കുക എന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ ഉപപ്രധാനമന്ത്രി പദം മാത്രമാണ് ബറാദറിന് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ താലിബാന്‍ സ്ഥാപകന്‍ തന്നെ തഴയപ്പെട്ടതില്‍ അണികള്‍ വളരെ ക്ഷുഭിതരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News