മുടി കൊഴിച്ചില്‍ രൂക്ഷമാണോ? ഈ ഭക്ഷണങ്ങങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും

മുടി കൊഴിച്ചില്‍ ഈ കാലഘട്ടത്തില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരു പോലെ നേരിടുന്ന പ്രശ്‌നമാണ്. മുടി കൊഴിച്ചിലില്‍ നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങല്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട് അവ ഏതൊക്കെയാണെന്ന് നോക്കാം.

വറുത്ത ആഹാരം

കൊഴുപ്പ് കൂടുതല്‍ അടങ്ങിയ വറുത്ത ആഹാരങ്ങള്‍ കഴിക്കുന്നതും മുടി കൊഴിച്ചലിന് കാരണമാകും. ഓയില്‍ ചേര്‍ത്തുണ്ടാകുന്ന പലഹാരങ്ങളും ആഹാരങ്ങളും അമിതമായി കഴിക്കാതിരിക്കുക.

ലഹരി കലര്‍ന്ന ഭക്ഷണങ്ങള്‍

ഒരു ഭക്ഷണത്തോട് ചിലര്‍ക്ക് പ്രത്യേക ഇഷ്ടം ഉണ്ടാകും. വീണ്ടും വീണ്ടും അത് കഴിക്കണമെന്ന് തോന്നും. ഒരു തരം ലഹരി പോലെയായിരിക്കും. ഇത്തരം കൃത്രിമ നിറം അടങ്ങിയ ഭക്ഷണങ്ങളും, പ്രൊസസ്ഡ് ഭക്ഷണങ്ങളും, കെമിക്കല്‍ അടങ്ങിയ ഭക്ഷണങ്ങളും, സള്‍ഫൈറ്റ് അടങ്ങിയവയും ഒഴിവാക്കുക. ഇത് നിങ്ങളുടെ മുടികൊഴിച്ചലിന് കാരണമാക്കുന്നുണ്ട്.

പോഷകമില്ലാത്തവ

ഒരു ഗുണവും ഇല്ലാത്ത ഭക്ഷണം കഴിച്ചതിനെ കൊണ്ട് ഒരു ഗുണവും ഉണ്ടാകുന്നില്ല. ഇത് നിങ്ങളുടെ ശരീരത്തെ വന്‍തോതില്‍ കേട് വരുത്തുകയും ഇതുമൂലം മുടി കൊഴിയാനും കാരണമാകാം.

മദ്യം

മദ്യം അമിതമായി കഴിക്കുന്നവര്‍ക്കും മുടി കൊഴിച്ചല്‍ ഉണ്ടാകാം. മദ്യം അമിതമായി ശരീരത്തിലെത്തുന്നത് ശരീരത്തിലെ സിങ്ക് ഇല്ലാതാക്കാം.

കഫീന്‍

കഫീന്‍ അടങ്ങിയ ചായയും മുടിക്ക് നല്ലതല്ല. അമിതമായി ചായ കുടിക്കുന്നത് സ്ട്രെസ്സിന്റെ അളവ് കൂട്ടുമെന്നാണ് പറയുന്നത്. എന്നാല്‍ ചായപ്പൊടി തലയോട്ടില്‍ തേക്കുന്നത് മുടി വളരാന്‍ സഹായിക്കും.

പ്രോട്ടീന്‍ ഡയറ്റ്

മികച്ച രീതിയിലുള്ള പ്രോട്ടീന്‍ ഡയറ്റാണ് നിങ്ങള്‍ക്ക് ആവശ്യം. കാത്സ്യം, ഫല്‍യിഡ് തുടങ്ങി മറ്റ് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ഇത് തലയോട്ടിലെ വേരുകളെ ദൃഢമാക്കുന്നു. മുടി വളരാനും സഹായിക്കും.

ഇരുമ്പിന്റെ കുറവ്

ഇരുമ്പിന്റെ കുറവ് അനീമിയയ്ക്ക് കാരണമാകാം. ഇത് തളര്‍ച്ച, ക്ഷീണം, ത്വക്ക് രോഗത്തിനും കാരണമാകുന്നു. ഇതമൂലം തലവേദനയും ഉണ്ടാകാം. ഇത്തരം കഠിനമായ തലവേദന മുടി കൊഴിച്ചലിന് കാരണമായേക്കാം.

കാര്‍ബോഹൈഡ്രേറ്റ്സ്

കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് നിര്‍ത്തണം. കേക്ക്, ബിസ്‌കറ്റ്, മധുരപലഹാരങ്ങള്‍ എന്നിവയൊക്കെ ഉദാഹരമാണ്. ഇതില്‍ ഫൈബര്‍ ഒട്ടും ഇല്ല. പഞ്ചസാര സ്ട്രെസ്സ് കൂട്ടാന്‍ കാരണമാക്കുമെന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ മുടി കൊഴിച്ചലിന് കാരണമാകാം. ഫൈബര്‍ അടങ്ങിയ ബീന്‍സ്, ഏത്തപ്പഴം തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് ശരീരത്തിന് കരുത്ത് നല്‍കുന്നു. രക്തപ്രവാഹം നല്ല രീതിയിലാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here