പാലാ രൂപതാ വിഷയം; തൃശൂർ യു.ഡി.എഫിൽ ഭിന്നത രൂക്ഷം

പാലാ രൂപത വിഷയത്തിൽ തൃശൂർ യു.ഡി.എഫിൽ പ്രശ്നം രൂക്ഷം. യു.ഡി.എഫ് കൺവീനർക്കെതിരെ മുസ്ലീം ലീഗ് നടപടി ആവശ്യപ്പെട്ടു. പ്രശ്നം ചർച്ച ചെയ്യാൻ വൈകീട്ട് അടിയന്തിര യു.ഡി.എഫ് യോഗം ചേരും.

പാലാ രൂപതാ ബിഷപ്പിൻ്റെ പ്രസ്താവനയിൽ കെ.പി.സി.സി. നേതൃത്വത്തിൻ്റെ നിലപാടിനെ പൂർണമായും തള്ളുന്നതായിരുന്നു തൃശൂർ ഡി.സി.സി പുറത്തു വിട്ട വാർത്താക്കുറിപ്പ്. സദുദ്ദേശത്തോടു കൂടി ബിഷപ്പ് നടത്തിയ പ്രസ്താവനയിൽ അനാവശ്യ വിവാദമുണ്ടാക്കുന്നത് അപലപനീയമാണെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. വാർത്താക്കുറിപ്പ് വിവാദമായതോടെ പിൻവലിച്ചെങ്കിലും തൃശൂർ ജില്ലയിലെ യു.ഡി.എഫിൽ പ്രശ്നം രൂക്ഷമാവുകയാണ്.

തൃശൂർ ജില്ലയിലെ യു.ഡി.എഫ് കൺവീനർക്കെതിരെ നടപടിയെടുക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. പ്രശ്നത്തിൻ്റെ പശ്ചാത്തലത്തിൽ
യു ഡി.എഫ് കൺവീനറുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് റഷീദ് വ്യക്തമാക്കി.

ഗിരിജനെ യു.ഡി.എഫ്. കൺവീനർ സ്ഥാനത്തു നിന്നും മാറ്റാൻ യു.ഡി.എഫ് യോഗത്തിൽ മുസ്ലീം ലീഗ് ആവശ്യപ്പെടും .സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ വൈകീട്ട് അടിയന്തിര യു.ഡി.എഫ്.യോഗം ചേരാനും തീരുമാനമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here