പി പി ഷൈജലിനെ പുറത്താക്കിയതിനെതിരെ വയനാട് ജില്ലാ മുസ്ലിം ലീഗിൽ കടുത്ത ഭിന്നത

പി പി ഷൈജലിനെതിരായ നടപടിയിൽ വയനാട് ജില്ലാ മുസ്ലിം ലീഗിൽ കടുത്ത ഭിന്നത. നടപടിയ്ക്ക് ശുപാർശ ചെയ്തത് ജില്ലാ ഭാരവാഹികൾ അറിയാതെയെന്ന് ആക്ഷേപം.ജില്ലാ ഭാരവാഹി യോഗം ചേർന്നില്ലെന്നും പ്രസിഡൻറും സെക്രട്ടറിയും ഏകപക്ഷീയ നടപടികൾ കൈക്കൊള്ളുന്നുവെന്നും കടുത്ത ആക്ഷേപം ഉയരുന്നു.

ഹരിത വിഷയത്തിൽ കഴിഞ്ഞ ദിവസം പ്രതികരിച്ച എം എസ്‌ എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി പി ഷൈജലിനേയും ലീഗ് നേതൃത്വം പുറത്താക്കി. ഹരിത മുൻ സംസ്ഥാന ഭാരവാഹികൾക്ക്‌ നീതി ലഭിച്ചില്ലെന്നും അഭിപ്രായം പറയുന്നവരെ വേട്ടയാടുന്നുവെന്നും ഷൈജൽ തുറന്നുപറഞ്ഞിരുന്നു.

ഹരിത വിഷയത്തിൽ പെൺകുട്ടികളെ അനുകൂലിച്ച്‌ രംഗത്തുവന്ന മുഴുവൻ പേർക്കെതിരെയും അച്ചടക്ക നടപടിക്കാണ്‌ ലീഗ്‌ നീക്കം.ലൈംഗികാധിക്ഷേപ പരാതിയിൽ നിയമനടപടി പുരോഗമിക്കുന്നതിനിടെ പി കെ നവാസിനെതിരെ നിലപാടെടുത്തവരെല്ലാം നടപടി കാത്തിരിക്കുകയാണ്‌. എം എസ്‌ എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പിപി ഷൈജലിനെതിരെയാണ്‌ ഒടുവിൽ നടപടി.

ലീഗ്‌ ചുമതലകളിൽ നിന്നും എം എസ്‌ എഫ്‌ ചുമതലകളിൽ നിന്നും ഷൈജലിനെ ഒഴിവാക്കി സംസ്ഥാന നേതൃത്വം തീരുമാനമെടുത്തു.ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നാണ്‌ കണ്ടെത്തൽ.നേരത്തെ ദേശീയ വൈസ്‌ പ്രസിഡന്റ്‌ ഫാത്തിമ തെഹ്ലിയയേയും നേതൃത്വം പുറത്താക്കിയിരുന്നു.ഇരുവരും ഹരിത മുൻ ഭാരവാഹികളെ ശക്തമായി പിന്തുണച്ചവരാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News