കര്‍ഷക പ്രക്ഷോഭം യുപിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക്

കര്‍ഷക പ്രക്ഷോഭം യുപിയില്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചു. അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ട മേഖലകളാണിത്. പടിഞ്ഞാറന്‍ യുപിക്കു പുറമെ കിഴക്കന്‍ യുപിയിലും പ്രക്ഷോഭം കരുത്താര്‍ജിച്ചെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. 27ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ യുപിയിലെ എല്ലാ ജില്ലയിലും 17ന് കര്‍ഷക സംഘടനകള്‍ യോഗം ചേരും.

കഴിഞ്ഞ ദിവസം ലഖ്നൗവില്‍ ചേര്‍ന്ന യോഗത്തില്‍ 85 കര്‍ഷകസംഘടനകളാണ് പങ്കെടുത്തത്. ഭാരത് ബന്ദ് വിജയിപ്പിക്കുന്നതിനുള്ള ആലോചനായോഗം മറ്റ് സംസ്ഥാനങ്ങളിലും ചേര്‍ന്ന് കൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലെ ജയ്പുരില്‍ ബുധനാഴ്ച കിസാന്‍ പാര്‍ലമെന്റ് ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here