ആറ് ഭീകരരെ പിടികൂടി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത

ആറ് ഭീകരരെ പിടികൂടിയ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. ദില്ലി പൊലീസ് പിടികൂടിയ ആറ് ഭീകരരെയും 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദില്ലി അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ് ആയുധങ്ങളുമായി ഇവരെ പിടികൂടിയത്.

ദില്ലി പൊലീസിന്റെ സ്പെഷ്യൽ സെൽ സംഘമാണ് ദില്ലിയിലും സമീപ സംസ്ഥാനങ്ങളിൽ നിന്നുമായി ആറ് ഭീകരരെ കഴിഞ്ഞ ദിവസം പിടികൂടിയത്. പിടിയിലായ ജൻ മുഹമ്മദ് ഷേക്ക് , ഒസാമ , മൂൽ ചന്ദ്, മുഹമ്മദ് അബൂബക്കർ, സീഷാൻ, ജാവേദ് എന്നിവരെ 14 ദിവസത്തേക്ക് ആണ് പൊലീസിൻ്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

ഉത്സവ സീസണിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ ആക്രമണത്തിന് ആണ് ഭീകരർ പദ്ധതിയിട്ടിരുന്നത്. മൂന്ന് പേരെ ഉത്തർപ്രദേശിൽ നിന്നും 2 പേരെ ദില്ലിയില്‍ നിന്നും ഒരാളെ രാജസ്ഥാനില കോട്ടയിൽ നിന്നുമാണ് പിടികൂടിയത്.

ദില്ലി ജാമിയ നഗർ സ്വദേശി ഒസാമ, സീഷൻ എന്നിവർ പാകിസ്ഥാനിൽ നിന്ന് പരിശീലനം നേടിയവരാണ്. ചാവേറുകളാകാനും ഇവർ പരിശീലിച്ചിരുന്നു.
രണ്ട് സംഘമായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഒരു സംഘം ആയുധങ്ങളും സ്ഫോടക വസ്തുകളും എത്തിക്കുക,  മറ്റൊരു സംഘം ഹവാല പണം എത്തിക്കുക എന്ന നിലയിലാണ് പ്രവർത്തിച്ചിരുന്നത്.

ഈ ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇവർക്ക് പരിശീലനം ലഭിച്ച സ്ഥലത്ത് ബംഗ്ലാ ഭാഷ സംസാരിക്കുന്ന മറ്റ് ചിലർ കൂടി ഉണ്ടായിരുന്നതായി പ്രതികൾ പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News