96 മണിക്കൂർ കൊണ്ട് ഡ്രോൺ പൈലറ്റാകാം

96 മണിക്കൂർ കൊണ്ട് ഇനി ഡ്രോൺ പൈലറ്റാകാം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകൃത ലൈസെൻസുള്ള ഡ്രോൺ പൈലറ്റ് ആകാൻ അസാപ് കേരളയാണ് അവസരമൊരുക്കുന്നത്.

കോഴ്സിന്‍റെ എറണാകുളം ജില്ലയിലെ രജിസ്ട്രേഷൻ ആരംഭിച്ചു. Executive Programme in Micro Category Drone Pilot Training എന്നാണ് കോഴ്സിന്‍റെ പേര്. 96 മണിക്കൂറാണ് കോഴ്സിന്‍റെ ദൈർഘ്യം.

18 വയസ്സിന് മുകളിലുള്ള എസ്എസ്എല്‍സി പാസ്സായ ആർക്കും ഈ കോഴ്സ്ചെയ്യാവുന്നതാണ്. അസാപ് കേരളയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രോൺസ് കോഴിക്കോടും ഓട്ടോനോമസ് ഇൻഡസ്ട്രിയും ചേർന്നാണ് ആധുനിക ഡ്രോൺ ടെക്നോളജിയിൽ കോഴ്സ് ലഭ്യമാക്കിയിരിക്കുന്നത്.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഡിജിസിഎ സർട്ടിഫിക്കറ്റിനോടൊപ്പം ഡ്രോൺ പൈലറ്റ് ലൈസൻസും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9447715806 / 9495999647 / 9495999643

രജിസ്റ്റർ ചെയ്യുവാനായി https://surveyheart.com/form/613f0264109c9f6acd31c41b എന്ന ലിങ്ക് സന്ദർശിക്കുക

https://asapkerala.gov.in l https://www.facebook.com/pages/category/Government-Organization/ASAP-Ernakulam-106909481658820/

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel