നെടുമങ്ങാട് റോഡ് അറ്റകുറ്റപ്പണി ഒരു മാസത്തിനകം പൂർത്തിയാക്കണം; മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം നെടുമങ്ങാട് മണ്ഡലത്തിലെ പൊതുമരാമത്ത് റോഡ് അറ്റകുറ്റപ്പണികൾ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്നു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ജില്ലാ വികസന സമിതിയുടെ തുടർ നടപടികളുടെ ഭാഗമായി നെടുമങ്ങാട് മണ്ഡലത്തിലെ റോഡ് വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനു മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്തുന്നതിന് അടുത്തമാസം വീണ്ടും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

റോഡ് വികസന പ്രവർത്തനങ്ങളുടെ തടസങ്ങൾ മാറ്റാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് റോഡ് പ്രവൃത്തികൾ, ആസ്തി വികസന ഫണ്ടുപയോഗിച്ചും പ്രളയ ഫണ്ട് ഉപയോഗിച്ചും നിർമിക്കുന്ന റോഡുകൾ എന്നിവയെ സംബന്ധിച്ച് യോഗം വിലയിരുത്തി. റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ സമയപരിധി പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News