നാര്‍ക്കോട്ടിക് ജിഹാദ് വിവാദം; സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന് സിഎസ്ഐ ബിഷപ്പും കോട്ടയം താഴത്തങ്ങാടി ഇമാമും

നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സമൂഹത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന് സിഎസ്ഐ ബിഷപ്പും കോട്ടയം താഴത്തങ്ങാടി ഇമാമും. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ചില തല്പര കക്ഷികള്‍ ശ്രമിക്കുന്നുവെന്നും നാട്ടില്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാകരുതെന്ന് ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതെസമയം പാലായില്‍ പോലീസിന്റെ നേതൃത്വത്തില്‍ സമാധാന യോഗം വിളിച്ചു ചേര്‍ത്തു

സിഎസ്ഐ ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാന്‍, താഴത്തങ്ങാടി ഇമാം, ഷംസുദ്ദീന്‍ മന്നാനി ഇളവുപാലം എന്നിവരാണ് സംയുക്ത വാര്‍ത്താ സമ്മേളനത്തിലൂടെ സമാധാനത്തിന് ആഹ്വാനം ചെയ്തത്. ആരെയും പ്രകോപിപ്പിക്കാതെ വിഷയത്തെ അവതരിപ്പിക്കാനാണ് ഇരുനേതാക്കളും ശ്രമിച്ചത്. പാലാ ബിഷപ്പിനെ തള്ളിപ്പറയാതെ വിഷയം ചിലര്‍ മുതലെടുക്കാനുള്ള നീക്കങ്ങളില്‍ ജാഗ്രത വേണമെന്നുമാണ് ഇരുവരും പറഞ്ഞത്.

പാലാ ബിഷപ് ഹൗസിലേക്ക് മുസ്ലിം സംഘടനകള്‍ പ്രകടനം നടത്തിയത് ശരിയായില്ലെന്ന് താഴത്തങ്ങാടി ഇമാം പറഞ്ഞു. വൈകാരികത ഒരു ഭാഗത്തുനിന്നും അംഗീകരിക്കാനാവില്ല

പ്രകടനങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കി സമാധാനം പുനസ്ഥാപിക്കാന്‍ പാലാ ഡിവൈഎസ്പി വിവിധ സമുദായിക സംഘടനാ നേതാക്കളെ വിളിച്ചു ചേര്‍ത്ത് പാലായില്‍ സമാധാന യോഗം സംഘടിപ്പിച്ചു. മത-സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News