രജിസ്റ്റര്‍ ചെയ്ത നൂറു ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി കുവൈറ്റ്

കുവൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത നൂറു ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് സജീവമായി നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക്, പ്രത്യേകിച്ചും വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ക്ക് ആരോഗ്യ മന്ത്രാലയം കൊവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ രാജ്യത്തെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കുത്തിവയ്പ്പ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതുവരെയായി പന്ത്രണ്ടിനും പതിനഞ്ച് വയസ്സിനും ഇടയിലുള്ള രണ്ടു ലക്ഷത്തി ഇരുപതിനായിരം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here