അംഗനവാടികളില്‍ സൗജന്യ വൈദ്യുതി കണക്ഷന്‍; കേരള സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് കുട്ടികള്‍ക്ക് വെളിച്ചമെത്തിച്ചത്

സംസ്ഥാനത്ത് 829 അംഗനവാടികളില്‍ സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കി. കേരള സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് അംഗനവാടികളിലെ കുട്ടികള്‍ക്ക് വെളിച്ചമെത്തിച്ചത്. ഇവയില്‍ 398 അംഗനവാടികള്‍ക്ക് ഒരു പോസ്റ്റ് ഉള്‍പ്പെടെയുളള വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി സൗജന്യമായാണ് നല്‍കിയത്. കെ.എസ്.ഇ.ബി-യുടെ സ്വന്തം ഫണ്ടില്‍ നിന്നും 17.65 ലക്ഷം രൂപ ചെലവാക്കിയാണ് ഇത്രയും കണക്ഷന്‍ നല്‍കിയത്.

മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ അംഗനവാടികള്‍ക്ക് വൈദ്യുതി കണക്ഷന്‍ അനുവദിച്ചത് 48 എണ്ണം. തിരുവനന്തപുരത്ത് 30 കണക്ഷനുകളും കൊല്ലം-22, പത്തനംതിട്ട-37, കോട്ടയം-34, ആലപ്പുഴ- 25, എറണാകുളം- 7, ഇടുക്കി-34, തൃശ്ശൂര്‍-10, പാലക്കാട്-37, കോഴിക്കോട്-43, കണ്ണൂര്‍-20, കാസര്‍ഗോഡ്-20, വയനാട്-31. ബാക്കിയുളള 431 അംഗനവാടികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വനിതാശിശുവികസന വകുപ്പ് തുടങ്ങിയവയുടെ ഫണ്ടുപയോഗിച്ചാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News