നാര്‍ക്കോട്ടിക് മാഫിയയ്ക്ക് മതചിഹ്നം നല്‍കരുത് ; മുഖ്യമന്ത്രി

നാർക്കോട്ടിക്ക് എന്ന വാക്ക് കേൾക്കാത്തതല്ലെന്നും ഇത്തരം മാഫിയകൾക്ക് മതചിഹ്നം നൽകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രത്യേക സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കരുത്. നാട്ടിൽ ഐക്യം വളർത്തിക്കൊണ്ടുവരുന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിൽ വർഗീയ ചിന്തയോടെ നീങ്ങുന്ന ശക്തികളെ തിരിച്ചറിയണം. ലഹരി മാഫിയകളെ മാഫിയകളായി മാത്രം കാണണമെന്നും അത് ഏതെങ്കിലും മതചിഹ്നവുമായി ചേർക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാ ബിഷപ്പ് ഏതെങ്കിലും തരത്തിൽ മതസ്പർദ്ധയുണ്ടാക്കാൻ ഉദ്ദേശിച്ചില്ലെന്നും തന്റെ വിഭാഗത്തിന് ഒരു മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാ ബിഷപ്പിനെതിരെ കേസ് എടുക്കുന്നത് ആലോചനയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമുദായത്തോട് പറയുന്ന കാര്യങ്ങളിൽ മറ്റൊരു മതചിഹ്നം ഉപയോഗിക്കുന്നതാണ് പ്രശ്‌നമെന്നും ഇത് ആദരണീയരായ വ്യക്തികളിൽ നിന്ന് ഉണ്ടാകാൻ പാടുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതല്ലാതെ ഒരു വ്യക്തിക്ക് തന്റെ സമുദായവുമായി കാര്യങ്ങൾ പങ്കുവെക്കുന്നതിനോ മുന്നറിയിപ്പ് നൽകുന്നതിനോ യാതൊരു തടസ്സവുമില്ല. അത്തരമൊരു കാര്യമാണ് ജോസ് കെ.മാണി എടുത്തു പറഞ്ഞതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News