ധ്യാന്‍ ശ്രീനിവാസനും സണ്ണിവെയ്‌നും  ഒന്നിക്കുന്നു; പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച ‘ത്രയം’

ധ്യാന്‍ ശ്രീനിവാസനും സണ്ണിവെയ്‌നും  ഒന്നിക്കുന്നു; പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച ‘ത്രയം’

സണ്ണി വെയ്ൻ,ധ്യാൻ ശ്രീനിവാസൻ,അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന “ത്രയം ” എന്ന ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസായി.

പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ” ത്രയ “ത്തിൽ നിരഞ്ജ് മണിയൻപിള്ള രാജു,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്,സുരഭി സന്തോഷ്,നിരഞ്ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഷാലു റഹീം,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത് അരുൺ കെ ഗോപിനാഥ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here