സർക്കാർ എയ്ഡഡ് സ്കൂളുകളിലേയ്ക്ക് കുട്ടികൾ ഒ‍ഴുകുന്നു 

പ്രതീകാത്മക ചിത്രം

ഒന്നാം ക്ലാസ് പ്രവേശനത്തിൽ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർദ്ധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാംക്ലാസിൽ ഈ അധ്യയന വർഷം പ്രവേശനം നേടിയത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയമാണിതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

2021-22 അധ്യയനവർഷത്തിൽ സർക്കാർ മേഖലയിൽ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,84,708 കുട്ടികളുമടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. 2020 – 21ൽ സർക്കാർ മേഖലയിൽ 1,05472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാംക്ലാസിൽ കൂടുതലായി എത്തിയത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയമാണിതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

സർക്കാർ – എയ്ഡഡ് മേഖലയിൽ കൂട്ടികൾ വർധിച്ചപ്പോൾ അൺ എയ്ഡഡിലേയ്ക്ക് കുട്ടികളുടെ ഒഴുക്കു കുറഞ്ഞു. അൺ എയ്ഡഡ് മേഖലയിൽ 6,615 കുട്ടികളുടെ കുറവാണ് ഈ അധ്യയന വർഷം രേഖപ്പെടുത്തിയത്. മുൻവശം 44,849 കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ ഈ വർഷം അത് 38,234 കുട്ടികളായി ചുരുങ്ങി. പൊതുവിദ്യാഭ്യാസ മേഖലയിലെ സർക്കാർ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയായി സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ വർധനവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News