പ്രായവും ആരോഗ്യപ്രശ്‌നങ്ങളും വകവയ്ക്കാതെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ജോസ് കാണിച്ച ഇച്ഛാശക്തി അഭിനന്ദനീയം: കര്‍ദുംഗ്ലയിലേയ്ക്ക് യാത്രചെയ്ത 80 കാരന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഓക്‌സിജന്‍ സിലിണ്ടറുമായി സൈക്കിളില്‍ കൊടും ശൈത്യത്തെപോലും വകവയ്ക്കാതെ ലോകത്തേറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യ പാതയായ കര്‍ദുംഗ്ലയിലേയ്ക്ക് യാത്രചെയ്ത എണ്‍പതുകാരനായ ജോസിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം.

പ്രായവും യാത്രാമധ്യേ നേരിട്ട ആരോഗ്യപ്രശ്‌നങ്ങളും വകവയ്ക്കാതെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ജോസ് കാണിച്ച ഇച്ഛാശക്തി അഭിനന്ദനീയമാണ്. ആരോഗ്യകരവും ആത്മസംപൃപ്തിയുള്ളതുമായ ജീവിതം നയിക്കാനും ആരോഗ്യം കാത്തു സൂക്ഷിക്കാനും സമൂഹത്തിനു സാധിക്കണമെന്ന ലളിതവും മഹത്വപൂര്‍ണവുമായ സന്ദേശമാണ് ജോസ് പകര്‍ന്നു നല്‍കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ജോസിന് എല്ലാ ഭാവുകളും നേരുന്നുവെന്നും അദ്ദേഹം പകരുന്ന സന്ദേശം ഏറ്റെടുക്കാന്‍ ഏവര്‍ക്കുമാകട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രതിബന്ധങ്ങള്‍ക്കു മുന്നില്‍ തളരാതെ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതുന്നവര്‍ സമൂഹത്തിന് പകരുന്ന ഊര്‍ജ്ജവും നല്‍കുന്ന പ്രചോദനവും വിവരണാതീതമാണ്. ലോകത്തേറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യ പാതയായ കര്‍ദുംഗ്ലയിലേയ്ക്ക് തന്റെ എണ്‍പതാമത്തെ വയസ്സില്‍ സൈക്കിള്‍ മാര്‍ഗം സഞ്ചരിച്ചെത്തിയ തൃശൂര്‍ സ്വദേശി എം.പി.ജോസ് അവരിലൊരാളാണ്. പ്രായവും യാത്രമധ്യേ നേരിട്ട ആരോഗ്യപ്രശ്‌നങ്ങളും വകവയ്ക്കാതെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ജോസ് കാണിച്ച ഇച്ഛാശക്തി അഭിനന്ദനീയമാണ്. ആരോഗ്യകരവും ആത്മസംപൃപ്തിയുള്ളതുമായ ജീവിതം നയിക്കാനും ആരോഗ്യം കാത്തു സൂക്ഷിക്കാനും സമൂഹത്തിനു സാധിക്കണമെന്ന ലളിതവും മഹത്വപൂര്‍ണവുമായ സന്ദേശമാണ് ജോസ് പകര്‍ന്നു നല്‍കുന്നത്. ജോസിന് എല്ലാ ഭാവുകളും നേരുന്നു. അദ്ദേഹം പകരുന്ന സന്ദേശം ഏറ്റെടുക്കാന്‍ ഏവര്‍ക്കുമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

തൃശൂരില്‍ നിന്നു ഊട്ടിയിലേക്കും വയനാട്ടിലേക്കുമായി 3100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ശേഷമാണു ജോസ് വിമാനമാര്‍ഗം ചണ്ഡിഗഡിലെത്തിയത്. തൃശൂരില്‍നിന്നു ജമ്മുവിലേക്കുള്ള ദൂരം ഇവിടെ ചവിട്ടി തീര്‍ക്കുകയായിരുന്നു. ‘മദ്യവും പുകവലിയും ഉപേക്ഷിച്ചാണു താന്‍ സൈക്കിള്‍ യാത്രയുടെ ലോകത്തു വന്നതെന്ന് ജോസ് പറയുന്നു.

ചണ്ഡിഗഡില്‍ നിന്നു സൈക്കിളില്‍ ജമ്മുവിലേക്കു വീണ്ടും സൈക്കിളില്‍. കാര്‍ഗില്‍, ദ്രാസ് വഴി, 4300 കിലോമീറ്റര്‍ മഴയിലും മഞ്ഞിലും തണുപ്പിലും കാറ്റിലും സൈക്കിള്‍ ചവിട്ടി. ഇന്നലെ പിന്നിട്ടു 3 കിലോമീറ്റര്‍ കഴിഞ്ഞതും ഓക്‌സിജന്‍ ലഭ്യത കുറഞ്ഞു. പിന്നീട് ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ചാണു ശ്വസിച്ചത്.

ആര്‍മിയുടെ പ്രത്യേക സംഘം അദ്ദേഹത്തെ അനുഗമിച്ചു. അവരും ചേര്‍ന്നാണു ഖര്‍ദുംഗ്ലയില്‍ ജോസിനെ സ്വീകരിച്ചത്. ഓണ്‍ എ സൈക്കിള്‍ എന്ന കൂട്ടായ്മയാണു യാത്രയെ സഹായിക്കുന്നത്. സൈക്കിളിസ്റ്റും ബിസിനസുകാരനുമായ പി.ആര്‍.ഗോകുലാണു ജോസിനു യാത്രയില്‍ തുണയായത്. സ്വപ്നം ഉപേക്ഷിക്കേണ്ടിവരുമെന്നു തോന്നിയ നിമിഷം ഗോകുലും ഭാര്യ ഡോ.ലേഖാ ലക്ഷ്മിയും മകള്‍ മീന അന്നപൂര്‍ണയും ജോസിനൊപ്പം യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആങ്ങനെ ആ ലക്ഷ്യം ജോസ് പൂര്‍ത്തീകരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News