പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ ഒരു ചിത്രം;  ‘പിപ്പലാന്ത്രി’ എത്തുന്നു 

പെണ്‍ഭ്രൂണഹത്യ മുഖ്യ പ്രമേയമാക്കിയ പുതുമുഖ ചിത്രം റിലീസിനൊരുങ്ങി. രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാളചിത്രം ‘പിപ്പലാന്ത്രി’യാണ് ഈ മാസം 18 ന് റിലീസ് ചെയ്യുന്നത്.നവാഗതനായ  ഷോജി സെബാസ്റ്റ്യനാണ് ചിത്രത്തിൻ്റെ സംവിധായകൻ.

അപരിഷ്കൃതമായ ആചാരങ്ങൾ പിന്തുടരുന്ന രാജസ്ഥാന്‍ ഗ്രാമമാണ് പിപ്പലാന്ത്രി. പെൺഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയം ചർച്ച ചെയ്യുന്ന സിനിമ ചിത്രീകരിക്കാനായി സംവിധായകൻ കണ്ടെത്തിയത് പിപ്പലാന്ത്രിയെന്ന ഈ കുഗ്രാമമായിരുന്നു.  ഏറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചാണ് പിപ്പലാന്ത്രിയുടെ ചിത്രീകരണം  വിജയകരമായി പൂർത്തിയാക്കിയത്‌.

ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് പിപ്പലാന്ത്രിയിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.

 രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചുവെന്നതാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. പുതുമുഖ താരങ്ങൾക്കൊപ്പം  നൂറിൽപ്പരം രാജസ്ഥാൻ ഗ്രാമീണരെ  അണിനിരത്തിയായിരുന്നു ‘പിപ്പലാന്ത്രി’യുടെ ചിത്രീകരണം. സംവിധായകൻ ഷോജി സെബാസ്റ്റ്യനും ഷെല്ലിജോയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ മാസം 18 ന് ചിത്രം നീ സ്ട്രീം എന്ന ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News