സല്യൂട്ട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി; എംപിമാർക്ക് സല്യൂട്ടിന് വ്യവസ്ഥയില്ല

സല്യൂട്ട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി എം.പി. താൻ എം.പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാൻ അർഹതയുണ്ടെന്നും അദ്ദേഹം ഒല്ലൂർ എസ്.ഐയോട് പറഞ്ഞു. എന്നാൽ പൊലീസ് സർവീസ് ചട്ടപ്രകാരം എം.പി.ക്ക് സെല്യൂട്ടിന് അർഹതയില്ല.

പുത്തൂരിൽ കാറ്റു മൂലം നാശനഷ്ടമുണ്ടായ സ്ഥലം സന്ദർശിക്കാൻ എത്തിയപ്പോഴാണ് സുരേഷ് ഗോപി ഒല്ലൂർ എസ്.ഐയോട് സല്യൂട്ട് ചോദിച്ച് വാങ്ങിയത്. താൻ എം.പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാൻ അർഹതയുണ്ടെന്നും സുരേഷ് ഗോപി ഒല്ലൂർ എസ്.ഐയോട് പറഞ്ഞു

സുരേഷ് ഗോപി എസ്.ഐയിൽ നിന്ന് സെല്ലൂട്ട് ചോദിച്ച് വാങ്ങിയെങ്കിലും പൊലീസ് സർവീസ് ചട്ടപ്രകാരം എം.പി.യെ കണ്ടാൽ പൊലീസ് സല്യൂട്ട് അടിക്കേണ്ട കാര്യമില്ല. എന്തായാലും സമൂഹ മാധ്യമങ്ങളിൽ എം.പി.യുടെ നടപടിക്കെതിരെ പ്രതിഷേധം കനക്കുകയാണ്.

സല്യൂട്ട് ചെയ്യേണ്ടവരെക്കുറിച്ച് പൊലീസ് മാന്വലിൽ പറയുന്നതിങ്ങനെ: 

∙ ദേശീയപതാക, വിവിധ സേനകളുടെ പതാക
∙ മൃതശരീരം
∙ രാഷ്ട്രപതി, പ്രധാനമന്ത്രി, വൈസ്പ്രസിഡന്റ്, ഗവർണർ
∙ മുഖ്യമന്ത്രി, കേന്ദ്ര–സംസ്ഥാന മന്ത്രിമാർ
∙ യൂണിഫോമിലുള്ള ജനറൽ ഓഫിസർമാർ (ഡിജിപി, എഡിജിപി, ഐജി, ഡിഐജി)
∙ മേലുദ്യോഗസ്ഥർ
∙ സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, ജില്ലാ പൊലീസ് മേധാവികൾ, എസ്പിമാർ
∙ യൂണിറ്റുകളുടെ കമൻഡൻറുമാർ
∙ ജില്ലാ കലക്ടർ
∙ സെഷൻസ് ജഡ്ജ്, ഡിസ്ട്രിക് മജിസ്ട്രേറ്റ്
∙ സേനകളിലെ കമ്മിഷൻഡ് ഉദ്യോഗസ്ഥർ, സൈന്യത്തിലെ ഫീൽഡ് റാങ്ക് ഉദ്യോഗസ്ഥർ
(ആയുധധാരിയായി ഗാർഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ഇതിനായി പ്രത്യേക മാർഗ നിർദേശങ്ങളുമുണ്ട്)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News