ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിലെ പുതിയ അംഗങ്ങൾ ഇന്ന് ചുമതലയേൽക്കും

ഗുജറാത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിലെ പുതിയ അംഗങ്ങൾ ഇന്ന് ചുമതല എൽക്കും. ഉച്ചക്ക് 1.30 ന് ഗാന്ധിനഗറിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. വിജയ് രൂപാണി മന്ത്രിസഭയുടെ ഭാഗമായിരുന്ന ഭൂരിപക്ഷം മന്ത്രിമാരും ഇത്തവണ പുറത്താകും എന്നാണ് റിപ്പോർട്ടുകൾ.

ഇതിൽ മുഖ്യമന്ത്രി സ്ഥാനം കൈവിട്ടുപോയ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ കൂടി ഉൾപ്പെടുന്നു എന്നാണ് വിവരം. 2022 ഡിസംബറിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതുമുഖങ്ങൾ കൂടുതലായി മന്ത്രിസഭയിൽ എത്തും. മന്ത്രിസഭ അംഗങ്ങളെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായും നിതിൻ പട്ടേലുമായും ചർച്ചകൾ നടത്തിയ ശേഷമാണ് ഡൽഹിയിലേക്ക് മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News