തീരമേ…… തല ചായ്ക്കാനിടം റെഡി…വാക്കുപാലിച്ച് പിണറായി സര്‍ക്കാര്‍

മത്സ്യത്തൊ‍ഴിലാളി സഹോദരങ്ങളോട് വാക്ക് പാലിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍. നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി പുനർഗേഹം പദ്ധതിയിലുൾപ്പെട്ട 308 വ്യക്തിഗത വീടുകളും 276 ഫ്ളാറ്റുകളും ഇന്ന് ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ് ബുക്കില്‍ അറിയിച്ചു.

വേലിയേറ്റ മേഖലയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചതാണ് ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതി.

2,450 കോടി രൂപ ചിലവില്‍ ആവിഷ്ക്കരിച്ച ഈ പദ്ധതി രാജ്യത്ത് തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന ആദ്യ പുനരധിവാസ പദ്ധതിയുമാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 260 വ്യക്തിഗത വീടുകളാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള 1398 കോടിയും സംസ്ഥാന സർക്കാർ വിഹിതമായി 1052 കോടി രൂപയും ആണ് പുനർഗേഹം പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്.

തീരമേഖലയിലെ വേലിയേറ്റ മേഖലയിൽ  താമസിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിക്കാണ്  ഇന്ന് തുടക്കം കുറിക്കുന്നത്. പുനർഗേഹം പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ 308 വീടുകളുടെയും 303 ഫ്‌ളാറ്റുകളുടെയും ഗൃഹപ്രവേശം ഇന്ന് നടക്കും. വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

പുനർഗേഹം പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയായ  308 വീടുകളുടെയും 303 ഫ്‌ളാറ്റുകളുടെയും ഗൃഹപ്രവേശനം ആണ് നടക്കുക . തിരുവനന്തപുരത്ത്  72 ഉം കൊല്ലത്ത്  53 ഉം , ആലപ്പുഴയിൽ  68 ഉം , എറണാകുളത്ത്  12 ഉം , തൃശൂരിൽ  50 ഉം , മലപ്പുറത്ത്  21 ഉം  കോഴിക്കോട് 14 ഉം  കണ്ണൂരിൽ  18 ഉം  വീടുകളാണ് ഗൃഹപ്രവേശനത്തിന് തയ്യാറായത്.

കാരോട് 128 ഫ്‌ളാറ്റുകളുടെ നിർമാണത്തിന് 12 .8 കോടിയും ബീമാപള്ളിയിൽ 20 ഫ്‌ളാറ്റുകളുടെ നിർമാണത്തിന് 2.4 കോടിയും പൊന്നാനിയിൽ 128 ഫ്‌ളാറ്റുകളുടെ നിർമാണത്തിന് 13.7 കോടി രൂപയും ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഇതു കൂടാതെ സംസ്ഥാനത്ത് വിവിധ തീരദേശ ജില്ലകളിലായി 898 ഭവന സമുച്ചയങ്ങളുടെ നിർമാണത്തിന് ഭരണാനുമതി ലഭിച്ച കഴിഞ്ഞു .പദ്ധതിക്കായി 2450 കോടി രൂപയാണ് ചെലവഴിക്കുകയെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി .വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിക്കും. വിവിധ ജില്ലകളിലെ പരിപാടികളിൽ മന്ത്രിമാർ അധ്യക്ഷത വഹിക്കും  എം. പിമാർ, എം. എൽ. എമാർ, മറ്റു ജനപ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here