വേണ്ടിവന്നാൽ ഞങ്ങൾ ടെലികോം മേഖലയും വിൽക്കും!

രാജ്യത്തെ ടെലികോം മേഖലയും പൂർണമായും കോർപ്പറേറ്റുകൾക്ക് തുറന്ന് കൊടുക്കുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ടെലികോം കമ്പനികൾക്ക് പ്രത്യേക അനുമതി ഇല്ലാതെ 100 ശതമാനം വിദേശ നിക്ഷേപം നടത്താം. ഇതോടെ മൊബൈൽ സേവനങ്ങളുടെ നിരക്ക് കുതിച്ചുയരും. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭ യോഗത്തിലാണ് 49 ശതമായിരുന്ന വിദേശ നിക്ഷേപ പരിധി 100 ശതമാനം ആക്കിയത്.

നിലവിൽ 49 ശതമാനത്തിൽ കൂടുതൽ എഫ്‌ഡിഐ സമാഹരിക്കാൻ കമ്പനികള്‍ റിസർവ്‌ ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും അനുമതി വാങ്ങണം. വൊഡാഫോൺ ഐഡിയയും ഭാരതി എയർടെല്ലും അടക്കം കൂടുതൽ എഫ്‌ഡിഐയ്‌ക്ക്‌ ശ്രമിക്കവെയാണ് കേന്ദ്ര നടപടി.

അതേസമയം, ദൂര വ്യാപനത്തിൽ സാധാരണക്കാരന് ഇരട്ടി പ്രഹരമാകുന്ന നടപടിയാണിത്. രാജ്യത്തെ മുൻനിര കമ്പനികൾ അടക്കം ബഹുരാഷ്ട്ര കോർപറേറ്റുകളുടെ നിയന്ത്രണത്തിലാകാനും ടെലികോം, അനുബന്ധ മേഖലകളിലെ സേവനനിരക്കുകൾ കുതിച്ചുയരാനും 100 ശതമാനം എഫ്ഡിഐ വഴിവയ്ക്കും.

വർക്ക്‌ ഫ്രം ഹോം, ഓൺലൈൻ പഠന സംവിധാനങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ഉപയോക്താക്കള്‍ വൻതോതിൽ ചൂഷണത്തിനു വിധേയരാകും. കോൾ, ഡാറ്റ, വൈഫൈ നിരക്ക് കുതിച്ചുയരും. ടെലികോം മേഖല ബഹുരാഷ്ട്ര കമ്പനികൾ നിയന്ത്രിക്കുന്ന രാജ്യങ്ങളിൽ സേവനങ്ങൾക്ക്‌ തൊട്ടാൽപൊള്ളുന്ന നിരക്കാണെന്നതാൻ വസ്തുത.

അതേസമയം, കമ്പനികൾ വരുമാനത്തിൽനിന്ന്‌ കേന്ദ്രസർക്കാരിനു പങ്കിട്ട്‌ നൽകേണ്ട തുകയുടെയും സ്‌പെക്‌ട്രം വിലയുടെയും കുടിശ്ശിക അടയ്‌ക്കുന്നതിന് നാല്‌ വർഷം മൊറട്ടോറിയം അടക്കമുള്ളവക്കും കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News