ചന്ദ്രിക കള്ളപ്പണക്കേസ്; ഫിനാന്‍സ് മാനേജര്‍ സമീറിനെ ഇഡി ചോദ്യം ചെയ്തു

ചന്ദ്രിക കള്ളപ്പണ കേസിൽ ഫിനാൻസ് മാനേജർ സമീറിനെ എൻഫോഴ്‌സ്മെന്റ് ചോദ്യം ചെയ്തു. ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാട് രേഖകൾ കൈമാറി. പണം പിൻവലിച്ചത് ജീവനക്കാരുടെ പിഎഫ് വിഹിതം, സാലറി എന്നിവ നൽകാനാണെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച രേഖകളും ഹാജരാക്കി. കളളപ്പണം വെളുപ്പിക്കൽ കേസിൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഇന്ന് എൻഫോഴ്‌സ്മെന്റിന് മുന്നിൽ ഹാജരായേക്കും.

പാലാരിവട്ടം മേൽപ്പാലം അഴിമതി വഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാൻ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന പരാതിയിൽ ഹൈക്കോടതി നിർദേശപ്രകാരം ഇഡി എടുത്ത കേസിലാണ് ചോദ്യം ചെയ്യൽ. കള്ളപ്പണം ഉപയോഗിച്ച് പാണക്കാട് കുടുംബത്തിലെ ആളുകളുടെ പേരിൽ ഭൂമി വാങ്ങിയെന്നാണ് പ്രധാന പരാതി. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിക് കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നെന്നും പരാതിയുണ്ട്.

എന്നാൽ ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകുന്നതിന് ചില പ്രയാസം ഉണ്ടെന്നും മറ്റൊരു ദിവസം നൽകണം എന്നുമാണ് കുഞ്ഞാലിക്കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. നേരത്തെ ഒരു തവണ അന്വേഷണ സംഘം കുഞ്ഞാലിക്കുട്ടിക്ക് സമയം നീട്ടി നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News