തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല; മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. നിലവിലെ കൊവിഡ് സാഹചര്യം തീയറ്റർ തുറക്കാൻ അനുകൂലമല്ല. തീയറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപടൽ നടത്തുമെന്നും സജി ചെറിയാൻ കൊച്ചിയിൽ പറഞ്ഞു.

ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്.ആദ്യപടിയായി സീരിയൽ ഷൂട്ടിംഗ് അനുവദിച്ചു, പിന്നീട് സിനിമാ ഷൂട്ടിംഗ് അനുവദിച്ചു. ഇപ്പോൾ സ്കൂളുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഘട്ടത്തിൽ തീയേറ്ററുകൾ തുറക്കാനും അനുമതി നൽകുമെന്ന് സജി ചെറിയാൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here