ഗൗതം ദാസിന്റെ വിയോഗം ത്രിപുരയിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിനും രാജ്യമാകെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടം- എ വിജയരാഘവൻ

സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന ഗൗതം ദാസിന്റെ നിര്യാണത്തിൽ സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ അനുശോചനം രേഖപ്പെടുത്തി. ത്രിപുരയിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിനും രാജ്യമാകെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ് ഗൗതം ദാസിന്റെ നിര്യാണം സൃഷ്ടിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന സ. ഗൗതം ദാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഗൗതം ദാസ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1968-ല്‍ പാര്‍ടി അംഗമായി. വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് വിവിധ പദവികൾ വഹിച്ചു.

പാര്‍ടി ത്രിപുര സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റിഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സഖാവ്, ത്രിപുരയിലെ പാര്‍ടി മുഖപത്രമായ ദേശെര്‍ കഥയുടെ സ്ഥാപക എഡിറ്ററായിയുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രമുഖ പത്രങ്ങളിലൊന്നായി ദേശെർ കഥയെ ഉയര്‍ത്തുന്നതില്‍ ഗൗതം ദാസ് പ്രമുഖ പങ്കുവഹിച്ചു.

സംഘപരിവാർ സൃഷ്ടിക്കുന്ന വലിയ പ്രതിസന്ധികളുടെ ഈ ഘട്ടത്തിൽ ത്രിപുരയിലെ പാർട്ടിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു സ. ഗൗതം ദാസ്. ത്രിപുരയിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിനും രാജ്യമാകെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ് ഗൗതം ദാസിന്റെ നിര്യാണം സൃഷ്ടിച്ചിട്ടുള്ളത്.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഖത്തിൽ പങ്കുചേരുന്നു. സഖാവ് ഗൗതം ദാസിന് അന്ത്യാഭിവാദ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News