പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ വാശിയോടെ വിറ്റ് തുലയ്ക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്ത് തൊ‍ഴില്‍ മേഖലയുടെ ശാന്തി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ വാശിയോടെ വിറ്റ് തുലയ്ക്കുകയാണ്.

സ്വകാര്യ മേഖലയെ വളർത്തുക എന്നതാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. പുതിയ തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല, ഉള്ള തൊ‍ഴിൽ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിവിൽ സർവ്വീസ് മേഖല പോലും രാജ്യത്ത് ഭദ്രമല്ല.

കേരളത്തിൽ തൊ‍ഴിൽ മേഖലയിൽ ബദൽ നയം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ലജിസ്ലേച്ചർ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസ്സോസിയേഷൻ അറുപത്തിമൂന്നാമത് വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News