കണ്ണൂരില്‍ ലോറിയും ബസും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ ലോറിയും കെഎസ്ആര്‍ടിസി ബസുകളും കൂട്ടിയിടിച്ചു 8 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയപാതയിലാണ് സംഭവം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പടെ എട്ടു പേര്‍ക്കാണ് പരിക്ക്

കാസര്‍ഗോഡിലേക്ക് പോകുകയായിരുന്ന ബസിന് പുറകില്‍ മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ലോറിക്ക് പിന്നില്‍ മറ്റൊരു കെഎസ്ആര്‍ടിസി ബസ് കൂടി ഇടിച്ചുകയറുകയായിരുന്നു.

ലോറിക്ക് പുറകില്‍ ഇടിച്ചുകയറിയ ബസിലെ ഡ്രൈവര്‍ പി.കെ. ശ്രീജിത്തിനാണ് പരിക്കേറ്റത്. സ്റ്റിയറിംഗിനിടയില്‍ കുടുങ്ങിക്കിടന്ന ശ്രീജിത്തിനെ അഗ്‌നിശമന സേന എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ലെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News