ത്രിപുരയിലെ പൊരുതുന്ന ജനങ്ങൾക്കൊപ്പം നിലകൊണ്ട ഗൗതം ദാസിന്റെ വിയോഗം വലിയ നഷ്ടം- സ്പീക്കർ എം ബി രാജേഷ്

ത്രിപുരയിലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും, കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ഗൗതം ദാസിന്റെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചനം രേഖപ്പെടുത്തി.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയെത്തി, ത്രിപുരയിലെ പൊരുതുന്ന ജനങ്ങൾക്കൊപ്പം നിലകൊണ്ട അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നതെന്ന് എംബി രാജേഷ്. ബന്ധുക്കളുടെയും, പൊതുജനങ്ങളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here