ADVERTISEMENT
പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ കേരളം എതിർക്കും. ഇന്ധനത്തിന് കേന്ദ്ര സർക്കാർ ചുമത്തുന്ന സെസ് ഉപേക്ഷിക്കണമെന്ന ആവശ്യം കേരളം നേരത്തെ ഉന്നയിച്ചിരുന്നു. ഇന്ധനത്തിന് ജിഎസ്ടി ഏർപ്പെടുത്തിയാൽ വില കുറയും എന്ന പ്രചരണത്തിൽ കഴമ്പില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.
പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ ചുമത്തുന്ന സെസ് ഉപേക്ഷിക്കണമെന്നത് കേരളം നേരത്തെ മുന്നോട്ട് വച്ച ആവശ്യമാണ്. ഇന്ധനത്തിന് ജിഎസ്ടി ഏർപ്പെടുത്തിയാൽ വില കുറയും എന്ന പ്രചരണത്തിൽ കഴമ്പില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഒരു ലിറ്റർ പെട്രോളിനും ഡീസലിനും 25 മുതൽ 30 രൂപ വരെയാണ് കേന്ദ്ര സെസ്. ഇത് ഉപേക്ഷിച്ചാൽ ലിറ്റർ ശരാശരി 70 രൂപയ്ക്ക് പെട്രോൾ ഡീസൽ ലഭ്യമാകും. അതുകൊണ്ട് തന്നെ ഇന്ധനത്തിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ കേരളം എതിര്‍ക്കും.
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അടുത്ത ജൂലൈയിൽ നിലയ്ക്കും. ഇതിലൂടെ അടുത്ത വർഷം സംസ്ഥാന വരുമാനത്തിൽ കുറഞ്ഞത് 13,000 കോടി രൂപയുടെ കുറവുണ്ടാകും. നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യവും കേന്ദ്രം പരിഗണിക്കുന്നില്ല. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതവും വെട്ടിക്കുറച്ചു. ഇതുമൂലം 16,000 കോടി രൂപയുടെ വാർഷിക വരുമാന നഷ്ടം കേരളത്തിലുണ്ട്.
ജി എസ് ടി യിലെ പരമാവധി നിരക്കായ 28 ശതമാനം ഇന്ധന നികുതി നിശ്ചയിച്ചാൽ തന്നെ ഇതിൽ 14 ശതമാനമാകും കേന്ദ്രത്തിന് ലഭിക്കുക. മൂല്യവർധിത നികുതിയുടെ ശരാശരി 16 ശതമാനമായിരുന്നു. ജിഎസ്ടിയിൽ ഇത് 11 ശതമാനമാണ്. ഇതിൻറെ പകുതി കേന്ദ്രത്തിന് പോകും. സംസ്ഥാനത്തിനും കിട്ടുന്നത് വെറും അഞ്ച് ശതമാനവും. ഈ സാഹചര്യത്തിലാണ് ഇന്ധനത്തിന് ജിഎസ്ടി നിർദ്ദേശം അംഗീകരിക്കില്ല എന്ന് കേരളം നിലപാട് സ്വീകരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.