ഡോ. മാത്യൂസ് മാർ സേവേറിയോസ് നിയുക്ത കാതോലിക്കാ ബാവ

ഡോ. മാത്യൂസ് മാർ സേവേറിയോസ് കാതോലിക്കാ ബാവയാവും. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയെ സുന്നഹദോസ് ഐക്യകണ്ഠേന നിയുക്ത കാതോലിക്കാ ബാവാ ആയി നാമനിർദ്ദേശം ചെയ്തു.

ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷൻ യോഗത്തിനു മുന്നോടിയായി ചേർന്ന സഭയുടെ എപ്പിസ്‌കോപ്പൽ സിനഡിലാണ് തീരുമാനം. നാളെ മാനേജിങ് കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.

കാതോലിക്കാ ബാവാ കാലം ചെയ്തതിനെത്തുടർന്ന് രൂപീകരിച്ച അഡ്‌മിനിസ്‌ട്രേറ്റീവ് കൗൺസിൽ അധ്യക്ഷൻ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമീസ് സിനഡിൽ അധ്യക്ഷത വഹിച്ചു. സഭാ ആസ്ഥാനമായ ദേവലോകത്ത് ചേർന്ന സിനഡിൽ സഭയിലെ 24 മെത്രാപ്പൊലീത്തമാർ പങ്കെടുത്തു.

കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും, എപ്പിസ്ക്കോപ്പൽ സുന്നഹദോസിൻറെ മുൻ സെക്രട്ടറിയും, വർക്കിംഗ് കമ്മിറ്റിയംഗവുമാണ് ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത. കാലം ചെയ്ത കാതോലിക്കാ ബാവായുടെ അസിസ്റ്റൻറായി സേവനമനുഷ്ഠിച്ചു. കോട്ടയം വാഴൂർ സ്വദേശിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News