സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കൊവിഡ് മാനദണ്ഡം പരിഷ്‌കരിച്ച് ഉത്തരവിറങ്ങി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കൊവിഡ് മാനദണ്ഡം പരിഷ്‌കരിച്ചു. രോഗം ബാധിച്ചവര്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും പ്രത്യേക അവധി നല്‍കും. അവധി ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയെന്നും മുന്നറിയിപ്പുണ്ട്.

കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വരുന്ന ജീവനക്കാരന്‍ കഴിഞ്ഞ 3 മാസത്തിനിടയില്‍ കൊവിഡ് രോഗ വിമുക്തനായ ആളാണെങ്കില്‍ ക്വാറന്‍റൈനില്‍ പോകേണ്ടതില്ല. അത്തരം ജീവനക്കാര്‍ കൃത്യമായ കൊവിഡ് അനുബന്ധ നിര്‍ദേശങ്ങള്‍ പാലിച്ചും രോഗ ലക്ഷണങ്ങള്‍ക്ക് സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടും ഓഫിസില്‍ ഹാജരാകേണ്ടതും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യ സഹായം തേടേണ്ടതുമാണ്.

കൊവിഡ് രോഗം മൂര്‍ഛിച്ചു ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ചികിത്സാ കാലയളവ് മുഴുവനും മെഡിക്കല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ക്യാഷ്വല്‍ ലീവും അനുവദിക്കണമെന്ന് ഉത്തരവ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News