കേരളത്തിന്റെ സൈന്യത്തിന് രണ്ടാം പിണറായി സർക്കാരിന്റെ നൂറു ദിന സമ്മാനം.. ‘ പുനർഗേഹം ‘

മത്സ്യത്തൊഴിലാളി സഹോദരങ്ങളോട് വാക്ക് പാലിച്ച് രണ്ടാം പിണറായി സർക്കാരിന്റെ നൂറു ദിന സമ്മാനം..’ പുനർഗേഹം ‘.308 വീടുകളുടേയും 303 ഫ്ലാറ്റുകളുടേയും ഗൃഹപ്രവേശനവും താക്കോൽ ഏൽപ്പിക്കലും.ഫിഷറീസ്‌ വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ നിർമ്മിച്ച വീടുകളുടെ ഗൃഹപ്രവേശം ഇന്ന് വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.

മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ ഒരുക്കിയ ഫൈവ്സ്റ്റാർ വില്ലകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. തിരുവനന്തപുരത്തും പൊന്നാനിയിലുമാണ് പുനർഗേഹം പദ്ധതിയുടെ ഭാഗമായി ഭവന സമുച്ചയങ്ങൾ സർക്കാർ നിർമ്മിച്ചത്. കടൽത്തീരത്തു നിന്നും അധികദൂരം അല്ലാതെ മത്സ്യത്തൊഴിലാളികൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങൾ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ആധുനിക സൗകര്യങ്ങളുള്ള ഭവന സമുച്ചയങ്ങൾ വൻകിട വില്ലാ പ്രോജക്ടുകളോട് കിടപിടിക്കുന്നതാണ്.കുട്ടികൾക്ക് കളിസ്ഥലവും മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേക സ്ഥലങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീടുകളുടെ വീഡിയോ നിരവധി പേർ ഏറ്റെടുത്തു കഴിഞ്ഞു.ഫിഷറീസ്‌ വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ നിർമ്മിച്ച വീടുകളുടെ ഗൃഹപ്രവേശം ഇന്ന് നടക്കും.

308 വീടിന്റെയും 276 ഫ്‌ളാറ്റിന്റെയും താക്കോൽ കൈമാറൽ വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. 33 നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്‌ട്രീയ–-സാമൂഹ്യ നേതൃത്വവും കുടുംബങ്ങൾക്ക്‌ താക്കോൽ കൈമാറും. പൊന്നാനിയിൽ ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ പങ്കെടുക്കും.

തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ സമീപപ്രദേശത്ത് തന്നെ പുനരധിവസിപ്പിക്കുക എന്നതാണ് പുനർഗേഹം പദ്ധതിയുടെ ലക്ഷ്യം. ഏഴായിരത്തിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് പദ്ധതിയിലൂടെ മാറ്റി പാർപ്പിക്കുന്നത്. കടലിനു സമീപം തന്നെ പുനരധിവാസം ഉറപ്പാക്കും എന്നതിനാൽ പദ്ധതിയോട് മികച്ച പ്രതികരണമാണ് മത്സ്യ തൊഴിലാളികൾക്ക് .സർക്കാർ നിർമിച്ചു നൽകുന്ന ഭവന സമുച്ചയങ്ങൾക്ക് പുറമേ സ്വന്തമായി സ്ഥലമുള്ളവർക്ക് വീടുവയ്ക്കാൻ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here