മമ്മൂട്ടിക്ക് പിന്നാലെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ചലച്ചിത്ര നടൻ ദുൽഖർ സൽമാന് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ലഭിച്ചു. അബുദാബി സാംസ്കാരിക–വിനോദ സഞ്ചാര വകുപ്പാണ് ഗോൾഡൻ വീസ നൽകിയത്.

വകുപ്പിന്റെ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ അബുദാബി കൾചർ ആൻഡ് ടൂറിസം സെക്രട്ടറി സഊദ് അബ്ദുൽ അസീസ് അൽ ഹൊസനിയിൽ നിന്ന് ദുൽഖർ വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി. ഡയറക്ടർ അബ്ദുൽ അസീസ് അൽ ദോസരി, ടു ഫോർ ഫിഫ്റ്റി ഫോർ പ്രതിനിധി ബദറിയ്യ അൽ മസ്റൂയി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഓഫ് കൊമേഴ്സ് വൈസ് ചെയർമാനുമായ എം.എ.യൂസഫലി, ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി.നന്ദകുമാർ എന്നിവർ പങ്കെടുത്തു.

മലയാള സിനിമാ വ്യവസായത്തെ അബുദാബി സ്വാഗതം ചെയ്യുന്നതായി സഊദ് അബ്ദുൽ അസീസ് അൽ ഹൊസനി പറഞ്ഞു. ഗോൾഡൻ വീസ ലഭിച്ചതിൽ ദുൽഖറും സന്തോഷം പ്രകടിപ്പിച്ചു.

മലയാള സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള അബുദാബി സർക്കാരിന്റെ തീരുമാനത്തെ ദുൽഖർ സൽമാൻ അഭിനന്ദിച്ചു. അബുദാബിയിൽ തന്റെ സിനിമകളുടെ ചിത്രീകരണം ആലോചിക്കുമെന്നും ദുൽഖർ പറഞ്ഞു . നേരത്തെ മമ്മുട്ടി, മോഹൻലാൽ , ടോവിനോ തോമസ് , പൃഥ്വിരാജ് എന്നിവർക്ക് യുഎഇ യുടെ ഗോൾഡൻ വീസ ലഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News