പിഡിപി മുന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജ് അന്തരിച്ചു

പിഡിപി മുന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ഭാര്യ സഹോദരിയുടെ ഭര്‍ത്താവാണ് സിറാജ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്ന സിറാജ് ഈ മാസമാദ്യമാണ് പിഡിപിയിലേക്ക് മടങ്ങിയെത്തിയത്.

പിന്നാലെ സംസ്ഥാന വൈസ് പ്രസിഡന്റായി സിറാജിനെ പാര്‍ട്ടി ചെയര്‍മാന് അബ്ദുള്‍ നാസര്‍ മഅദനി നാമനിര്‍ദേശം ചെയ്തു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ സിറാജ് മൂന്നു തവണ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു. രണ്ടു തവണ പിഡിപി ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായാണ് സിറാജ് മത്സരിച്ചത്. 1995 ല്‍ മാണിക്യവിളാകം വാര്‍ഡില്‍ നിന്നും 2000 ല്‍ അമ്പലത്തറ വാര്‍ഡില്‍ നിന്നും പിഡിപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News