ഈ തൃശൂരീന്ന് ഒരു സല്യൂട്ട് എനിക്ക് വേണം… ഈ തൃശൂരീന്ന് ഒരു സല്യൂട്ട് എനിക്ക് തരണം ; വിനായകന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഒല്ലൂരില്‍ എസ്‌ഐയെ നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്ത സംഭവത്തില്‍ സുരേഷ് ഗോപിക്ക് പല മേഖലയില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ചലച്ചിത്ര താരം വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സുരേഷ് ഗോപിയുടെ ഗൂഗിള്‍ സെര്‍ച്ചിന്റെ സ്‌ക്രീന്‍ ഷോട്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സംസ്ഥാനത്ത് എന്ത് വിഷയം നടന്നാലും വിനായകന്റെ വ്യത്യസ്തമായുള്ള പ്രതികരണം പതിവാണ്. സുരേഷ് ഗോപിയെ ട്രോളി കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. ‘ആദ്യമായി വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ അര്‍ത്ഥം മനസിലായി’, ‘ഇതിന് ക്യാപ്ക്ഷന്‍ ആവശ്യമില്ല’, ‘സല്യൂട്ട് ഗോപി’ എന്നാണ് ചില കമന്റുകള്‍.

‘നിത്യജീവിതത്തില്‍ എപ്പോഴും ബിഗ് സ്‌ക്രീനില്‍ ആണെന്ന് കരുതി ജീവിക്കുന്ന ഒരു ജീവി’, ‘ഈ തൃശൂരീന്ന് ഒരു സല്യൂട്ട് എനിക്ക് വേണം… ഈ തൃശൂരീന്ന് ഒരു സല്യൂട്ട് എനിക്ക് തരണം, ഒരല്‍പ്പന്റെ രോദനം’ എന്നിങ്ങനെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News