ചൈനീസ് ഭാഷക്ക് പിന്നാലെ ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’

ചൈനീസ് ഭാഷക്ക് പിന്നാലെ ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’

മലയാളികളുടെ പ്രിയങ്കരമായ സിനിമ ദൃശ്യം അതിരുകൾ കടന്ന് പറക്കുകയാണ്.ഇതിനോടകം 4 ഇന്ത്യൻ ഭാഷകളിലും 2 വിദേശ ഭാഷകളിലും ‘ദൃശ്യം’ റീമേക്ക് ചെയ്തു കഴിഞ്ഞു.ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’ മാറിയ വിവരം നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് അറിയിച്ചത്.റിലീസ് ചെയ്ത് ഏഴരവര്‍ഷത്തിന് ശേഷമാണ് ദൃശ്യം ആദ്യഭാഗം പുതിയൊരു ഭാഷയിലേക്ക് കൂടി എത്തുന്നത്. പാപനാശം എന്ന പേരില്‍ തമിഴില്‍ കമല്‍ഹാസനെ നായകനാക്കിയും ദൃശ്യം എന്ന പേരില്‍ തെലുങ്കില്‍ വെങ്കിടേഷ് നായകനാകും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

ആന്റണി പെരുമ്പാവൂർ പറഞ്ഞത് ഇങ്ങനെ

ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’ മാറിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. ജക്കാർത്തയിലെ ‘PT Falcon’ കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയിൽ അവതരിപ്പിക്കുന്നത്.

ഇതിനോടകം 4 ഇന്ത്യൻ ഭാഷകളിലും 2 വിദേശ ഭാഷകളിലും ‘ദൃശ്യം’ റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ‘ദൃശ്യ’മാണ്.

മോഹൻലാൽ സർ അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, ‘ദൃശ്യം’ ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ചു മുന്നേറുമ്പോൾ, ഈ ചിത്രം നിർമ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങൾ ഓരോരുത്തരുമായും ഈ നിമിഷത്തിൽ പങ്കു വെക്കുന്നു.

ജക്കാര്‍ത്തയിലെ ‘PT Falcon’ കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയില്‍ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും ‘ദൃശ്യം’ റീമേക്ക് ചെയ്തു കഴിഞ്ഞു. ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ‘ദൃശ്യ’മാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here