ADVERTISEMENT
കീഴൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. വൈക്കം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജോസഫിന്റെ അധ്യക്ഷതയിലാണ് അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തത്. ചര്‍ച്ചയില്‍ യുഡിഎഫ് ഭരണസമിതി പ്രസിഡന്റ് ജോജി അലക്‌സ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ പതിമൂന്നംഗ ഭരണസമതിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെയും സിപിഐഎമ്മിന്റെയും ഉള്‍പ്പെടെ എട്ട് അംഗങ്ങള്‍ ചേര്‍ന്ന് ബാങ്ക് വൈസ് പ്രസിഡന്റ് ജോര്‍ജ് കടമ്പന്‍കുഴി അവതരിപ്പിച്ച അവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നു.
ഇതോടെ തുടര്‍ച്ചയായ 50 വര്‍ഷകാലം യുഡിഎഫ് മുന്നണി ഭരണം നടത്തി വരുന്ന ബാങ്കില്‍നിന്ന് പുറത്തായി. തുടര്‍ന്ന് ബാങ്ക് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കടമ്പന്‍കുഴിയ്ക്ക് ബാങ്ക് പ്രസിഡന്റ് ചാര്‍ജ് നല്‍കി വൈക്കം എ.ആര്‍ ഉത്തരവിറക്കി. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടത് നിയോജക മണ്ഡലത്തിലും ജില്ലയിലും കനത്ത വിലയാണ് യുഡിഎഫ് നല്‍കേണ്ടി വരുന്നത്. ഇന്ന് കോട്ടയത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷനേതാവ് വി ഡി സതീശനും, പങ്കെടുക്കുന്ന യുഡിഎഫ് യോഗം നടന്നപ്പോഴാണ് മോന്‍സ് ജോസഫ് എംഎല്‍എ യുടെ വീടിന്റെ തൊട്ടു സമീപത്തുള്ള അമ്പതു വര്‍ഷമായി യുഡിഎഫ് സുരക്ഷിതമായി ഭരിക്കുന്ന ബാങ്കില്‍ അവിശ്വാസപ്രമേയത്തില്‍ യുഡിഎഫ് ഭരണസമതി പരാജയപ്പെടുന്നത്.
ജോസഫ് ഗ്രൂപ്പിന് രണ്ട് അംഗങ്ങളുള്ള ബാങ്കില്‍ ഒരാള്‍ കൂടി കേരള കോണ്‍ഗ്രസ് എമ്മിന് ഒപ്പം അവിശ്വാസത്തെ പിന്തുണച്ചു. കേരള കോണ്‍ഗ്രസ്സ് എക്‌സ്‌ക്ലൂസീവ് ചെയര്‍മാന്റെ വീടിനു മുറ്റത്തെ ബാങ്കിന്റെ അധികാര നഷ്ടം വലിയ തിരിച്ചടിയായാണ് മോന്‍സ് ജോസഫും അനുകൂലികളും കാണുന്നത്. കെപിസിസിയും ഡിസിസിയും തിരഞ്ഞെടുപ്പ് അവലോകനത്തില്‍ വിലയിരുത്തിയത് പോലെ കറക്കുന്ന പശുവിനെ വിറ്റശേഷം അറക്കുന്ന മൂരിയെ വാങ്ങിയ അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്ന പരിഹാസമാണ് ഉയരുന്നത്.
അടുത്തദിവസങ്ങളില്‍ ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കും. അവിശ്വാസം പാസായശേഷം കീഴൂരില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടന്നു.
പ്രകടനത്തിന് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജോയി നടുവിലേടം, ജോര്‍ജ് കടമ്പന്‍കുഴി, വര്‍ഗീസ് തോപ്പില്‍, സിജി മാത്യു, ആശാ അശോക്, മോഹന്‍ദാസ് പുത്തന്‍പുരയ്ക്കല്‍,ബൈജു ഈട്ടിമലയില്‍, ലിസി ജോയ്‌സ് എല്‍ഡിഎഫ് നേതാക്കളായ കെജി രമേശന്‍ ,കെ യൂ വര്‍ഗീസ്, ടി എസ് ശരത്ത്. എം എസ് പ്രസന്നകുമാര്‍, കുരുവിള ആഗസ്തി, സാബു കുന്നേല്‍ ടി എ ജയകുമാര്‍,ജോസ് തോമസ് നിലപ്പനകൊല്ലി, സേവ്യര്‍ കൊല്ലപ്പള്ളി, എം ആര്‍ മണി, എന്‍ സി ജോയി, അജിത്ത് അംബിക സദനം, എ.റ്റി വിജയകുമാര്‍ ,വി.കെ അശോക് കുമാര്‍, ലുക്കാ മംഗളമായിപറമ്പില്‍ റോയ് വര്ഗീസ്.തങ്കച്ചന്‍ പാറയില്‍ ,ഷാജി ഇഞ്ചിക്കാല, ജോസ് മോന്‍പാറയില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.