ആലത്തൂരില്‍ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്

പാലക്കാട് ആലത്തൂരില്‍ ദേശീയപാതയില്‍ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി തീപിടിച്ചു. ലോറി സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് തീപിടുത്തമുണ്ടായത്. പെരുമ്പാവൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയുടെ ഇന്ധനടാങ്ക് ആലത്തൂരില്‍ വെച്ച് വലിയശബ്ദത്തോടെ പൊട്ടുകയായിരുന്നു.

ലോറിക്ക് തീപിടിച്ചെങ്കിലും ഉടനെ തന്നെ നാട്ടുകാര്‍ ഇടപെട്ട് തീ പടരുന്നത് തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ കെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News