ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

തിരുവനന്തപുരത്ത് നെടുമങ്ങാട് വലിയമലയില്‍ ഭിന്നശേഷിക്കാരിയായ 16 കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഉഴമലയ്ക്കല്‍ വോങ്കോട് സ്വദേശി നാല്‍പത്തി ഒന്‍പതുകാരനായ അനില്‍കുമാറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

സ്ഥിരമായി ലഹരി വസ്തു ഉപയോഗിക്കുന്ന പ്രതി പെണ്‍കുട്ടിയുടെ സമീപവാസിയാണ്. അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയം നോക്കി പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിക്ക് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ കൗണ്‍സിലിംഗിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്ത് അറിയുന്നത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News