‘കൊടിക്കുന്നില്‍ സുരേഷിന് വരവില്‍ കവിഞ്ഞ സ്വത്ത്’; കൊടിക്കുന്നിലിന്റെ ബിനാമി ഇടപാടുകള്‍ ഇ ഡി അന്വേഷിക്കണമെന്ന് രതികുമാര്‍

കൊല്ലം കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നും അദ്ദേഹത്തിന്റെ ബിനാമി ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്നും രാജിവച്ച കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍.

മൂന്നരപ്പതിറ്റാണ്ടായി മറ്റൊരു പിന്നോക്കക്കാരന്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരാന്‍ അനുവദിക്കാത്ത കൊടിക്കുന്നില്‍ ഏറ്റവും വലിയ ദളിത് വിരുദ്ധനാണ്. ജനാധിപത്യം നഷ്ടപ്പെട്ട കോണ്‍ഗ്രസ് അടിമ-ഉടമ പാര്‍ട്ടിയായി. പോളയത്തോട് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രതികുമാര്‍.

ചെറ്റക്കുടിലിലെ മാണിക്യമായി കൊടിക്കുന്നിലിനെ അവതരിപ്പിച്ച് 1989ല്‍ ഒരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ച ചിത്രം ആരും മറന്നിട്ടില്ല. എന്നാല്‍, ഇപ്പോള്‍ രാജ്യത്തെ വലിയ സമ്പന്നരുടെ പട്ടികയിലേക്ക് കൊടിക്കുന്നില്‍ വളര്‍ന്നു. എംപിയായ ശേഷമുള്ള അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണ്. ബാര്‍, പെട്രോള്‍ പമ്പ്, റിയല്‍ എസ്റ്റേറ്റ്, ബംഗളൂരുവിലെ ബിസിനസ് തുടങ്ങി ബിനാമി ഇടപാടുകള്‍ നിരവധിയുണ്ട്. ഇതിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. കൊടിക്കുന്നിലിനെതിരെ തെളിവുസഹിതം കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകും. കോണ്‍ഗ്രസിന് മതേതരത്വം നഷ്ടപ്പെട്ടെന്നും രതികുമാര്‍ പറഞ്ഞു.

കേരളത്തില്‍ സംഘപരിവാര്‍ ബന്ധമുള്ളവരെ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിയമിച്ചത്. പദവി കിട്ടിയില്ലെങ്കില്‍ സംഘപരിവാറിലേക്ക് പോകുമെന്നു പറഞ്ഞ് ഹൈക്കമാന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തിയ ആളാണ് കെ സുധാകരന്‍. ഏകാധിപത്യം കോണ്‍ഗ്രസിനെ പൂര്‍ണമായി തകര്‍ക്കും. രണ്ടും അതിലധികവും പദവി കൈവശം വച്ചിരിക്കുന്നവരാണ് കോണ്‍ഗ്രസില്‍ ഇരട്ടപ്പദവി പാടില്ലെന്ന് പറയുന്നത്. കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് തുടങ്ങിയവര്‍ ഇപ്പോള്‍ വഹിക്കുന്നത് ഇരട്ടപ്പദവിയല്ലേ എന്നും രതികുമാര്‍ ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News