മഹിളാമോര്‍ച്ച കുണ്ടറ മണ്ഡലം പ്രസിഡന്റ് സന്ധ്യാ സുരേഷ് രാജിവച്ചു; സ്ത്രീകളോടുള്ള അവഗണന ബിജെപിയെ തകര്‍ക്കുമെന്നും സന്ധ്യ സുരേഷ്

കൊല്ലം മഹിളാ മോര്‍ച്ച കുണ്ടറ മണ്ഡലം പ്രസിഡന്റ് സന്ധ്യാ സുരേഷ് രാജിവച്ചു. ബിജെപി അംഗത്വവും ഉപേക്ഷിച്ചു. അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തതാണ് രാജിയ്ക്കു കാരണമെന്ന് സന്ധ്യാ സുരേഷ് പറഞ്ഞു.

സ്ത്രീകളോടുള്ള അവഗണന, ഒറ്റപ്പെടുത്തല്‍, അധികാരമോഹം എന്നിവ ബിജെപിയെ തകര്‍ക്കുമെന്നും സഹികെട്ടാണ് രാജിയെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഗ്രൂപ്പില്ലാത്തവര്‍ക്ക് ബിജെപിയില്‍ പിടിച്ചുനില്‍ക്കാനാകില്ല. അപവാദപ്രചാരണം സഹിക്കാവുന്നതിലും അപ്പുറമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതില്‍ വ്യക്തിതാല്‍പ്പര്യം മാത്രമായിരുന്നു മാനദണ്ഡം. നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ഇവരിലാരും പ്രവര്‍ത്തിച്ചില്ല. പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തുന്നു. ഇനി മുന്നോട്ടുപോകാനാകില്ലായെന്നുംം സന്ധ്യ പറഞ്ഞു.

ഒരുവര്‍ഷം മുമ്പാണ് സന്ധ്യ മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റായത്. സമാനകാരണങ്ങള്‍ ചുണ്ടിക്കാട്ടി ബിജെപി കരുനാഗപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി രാജിരാജും നേരത്തെ രാജിവച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News