താലിബാനെ ഭയന്ന് അഫ്ഗാനിലെ നാടോടി ഗായകർ രാജ്യം വിടുന്നു

വനിത ഫുട്ബോൾ താരങ്ങൾക്കു പിന്നാലെ അഫ്ഗാനിസ്ഥാനിലെ നാടോടി ഗായകരും രാജ്യം വിട്ട് പാക്കിസ്ഥാനിലെത്തി. യാത്രാരേഖകളില്ലാതെ അതിർത്തി കടന്ന അവർ പെഷാവറിലും ഇസ്‌ലാമാബാദിലും ഒളിവിൽ കഴിയുകയാണെന്നു ബിബിസി റിപ്പോർട്ട് ചെയ്തു. പലായനം ചെയ്ത ഗായകരിൽ ആറുപേരെ നേരിൽ കണ്ടശേഷമാണു റിപ്പോർട്ട് തയാറാക്കിയത്.

അഫ്ഗാനിൽ തുടർന്നാൽ വധശിക്ഷ ലഭിച്ചേക്കുമെന്നു ഭയന്നാണു രാജ്യം വിട്ടതെന്ന് ഗായകർ പറഞ്ഞു. കഴിഞ്ഞ മാസം ഉത്തര ബഗ്‌ലാൻ പ്രവിശ്യയിൽ നാടോടിഗായകനായ ഫവാദ് അന്തറാബിയെ വെടിവച്ചു കൊന്നതോടെയാണ് ഗായകരുടെ പലായനം തുടങ്ങിയത്. താലിബാൻകാർ പിതാവിനെ തലയ്ക്കു വെടിവച്ചു കൊന്നുവെന്നു മകൻ ജവാദ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

അതേസമയം,അഫ്ഗാനില്‍ വനിതകളെ കായിക മത്സരത്തില്‍ നിന്ന് താലിബാന്‍ വിലക്കിയിരുന്നു. മുഖം മറക്കാതെയും പ്രത്യേക വസ്ത്രങ്ങള്‍ അണിഞ്ഞുമുള്ള ക്രിക്കറ്റ് ഇസ്‍ലാം മത വിശ്വാസികളായ സ്ത്രീകള്‍ക്ക് അനുയോജ്യമായ കളിയല്ലെന്നതാണ് താലിബാന്‍റെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News