കൊവിഡ് കാലത്തെ അനിയന്ത്രിതമായ വിമാന യാത്രാനിരക്ക് കുറയ്‌ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു.
ഇത് ഏറ്റവും ദോഷകരമാകുന്നത് ഗൾഫ് യാത്രക്കാർക്കാണ്. കൊവിഡിനെത്തുടർന്ന് നാട്ടിലെത്തിയ ഒട്ടേറെ പ്രവാസികൾ ഇവിടുണ്ട്. പല ഗൾഫ് രാജ്യങ്ങളും തുറന്ന സാഹചര്യത്തിൽ അവിടേയ്‌ക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് പലരും. എന്നാൽ, രണ്ടും മൂന്നും ഇരട്ടി യാത്രനിരക്ക് ഈടാക്കുന്നത് ഇവരെ വീണ്ടും ദുരിതത്തിലാക്കുമെന്നും വിമാന യാത്രാനിരക്ക് കുറയ്‌ക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി അയച്ച കത്തിൽ പറയുന്നു.
അതേസമയം, ഗൾഫ് രാജ്യങ്ങളിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിമാനകമ്പനികൾ നേരത്തെ തന്നെ ടിക്കറ്റ് നിരക്ക് ഉയർത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.