ഹരിത വിവാദത്തിൽ മുസ്ലിം ലീഗ് വീണ്ടും ചർച്ചയ്‌ക്കൊരുങ്ങുന്നു

ഹരിത വിവാദത്തിൽ മുസ്ലിം ലീഗ് വീണ്ടും ചർച്ചയ്‌ക്കൊരുങ്ങുന്നു. 26 ന് ചേരുന്ന പ്രവർത്തക സമിതി വീണ്ടും ഈ വിഷയം വീണ്ടും ചർച്ച ചെയ്യും. പുറത്താക്കപ്പെട്ട ‘ഹരിത’ പെൺകുട്ടികളുടെ കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിനു പൊതുസമൂഹത്തിൽ നിന്നും രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും വലിയ പിന്തുണ ലഭിച്ചുവെന്ന വിലയിരുത്തലിലാണ് പ്രശ്നത്തിൽ ലീഗ് പുനരാലോചനയിലേക്കു നീങ്ങുന്നത്.

അതേസമയം, പറയാനുള്ളതെല്ലാം പാർട്ടിക്കു മുൻപിൽവെച്ച സാഹചര്യത്തിൽ ഇനിയൊരു ചർച്ചയ്ക്കില്ലെന്നും, തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നുമാണ് പരാതിക്കാരുടെ നിലപാട്.

മുസ്ലിം ലീഗിന്റെ വിദ്യാർഥിവിഭാഗമായ എംഎസ്എഫിലെ വനിതാകൂട്ടായ്മയായ ഹരിതയിലെ ചില അംഗങ്ങളെ എംഎസ്എഫ് നേതാക്കൾ ലൈംഗികമായി അവഹേളിച്ചുവെന്ന പരാതിയെ തുടർന്നാണു വിവാദമുണ്ടായത്. പാർട്ടിക്കു നൽകിയ പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്നു വനിതാ കമ്മിഷന് പരാതി നൽകിയതോടെയാണ് വിഷയം പുറത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News