ജി.എസ്.ടി കൗൺസിൽ ഇന്ന് ലഖ്‌നൗവിൽ ചേരും

ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് ലഖ്‌നൗവിൽ ചേരും. 45-ാമത്‌ ജിഎസ്‌ടി കൗൺസിൽ യോഗം പെട്രോൾ- ഡീസൽ നികുതിനിരക്ക്‌ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.

കൊവിഡ് രണ്ടാം വ്യാപനം തുടരുന്ന സാഹചര്യത്തിൽ മരുന്നുകൾക്ക്‌ അനുവദിച്ചിരുന്ന ജിഎസ്‌ടി ഇളവ്‌ ഡിസംബർ 31 വരെ നീട്ടാൻ ജിഎസ്‌ടി കൗൺസിൽ തീരുമാനിക്കും. നിലവിൽ സെപ്‌തംബർ 30 വരെയാണ്‌ ഇളവ്‌.

ജി.എസ്.ടി.യിൽ പരമാവധി 28 ശതമാനം നികുതി ഏർപ്പെടുത്തിയാലും അതിന്റെ പകുതി മാത്രമേ സംസ്ഥാനങ്ങൾക്കു ലഭിക്കൂ. ഇപ്പോൾ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് കേരളത്തിലെ നികുതി. ജി.എസ്.ടി ബാധകമാക്കിയാൽ അതുവഴിയുണ്ടാവുന്ന നഷ്ടം കേന്ദ്രം നികത്തണം. ജി.എസ്.ടിയിലേക്കു മാറുകയും കേന്ദ്രത്തിന്റെ സെസ് തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ വില കുറയില്ലെന്നും കേരളം വാദിക്കുന്നു.

അതേസമയം, ഭക്ഷണ വിതരണ ആപ്പുകളുടെ സേവനത്തിന്‌ നികുതി ചുമത്തുന്നതും പരിഗണിക്കും. ആപ്‌ വഴി ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങൾക്ക്‌ അഞ്ച്‌ ശതമാനമാണ്‌ നിലവിൽ നികുതി. എന്നാൽ, പല റെസ്‌റ്റോറന്റുകളും നികുതി ഈടാക്കുന്നില്ല. പ്രതിവർഷം 2000 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകുന്നെന്ന വിലയിരുത്തലിലാണ്‌ പുതിയ നികുതിയെക്കുറിച്ചുള്ള ആലോചന.പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴിലാക്കാനുള്ള നീക്കത്തെ മറ്റു സംസ്ഥാനങ്ങളുടെ സഹകരണത്തോടെ എതിർക്കാനാണ് കേരളത്തിന്റെ തീരുമാനം. കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കൗൺസിൽ ഇതു പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News