സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതികളുടെ ഉദ്ഘാടന കർമ്മങ്ങൾ തുടരുന്നു

സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായുള്ള ഉദ്ഘാടന കർമ്മങ്ങൾ തുടരുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ റേറ്റിങ് സംവിധാനത്തിന്റെ ഉദ്ഘാടനവും വാതിൽപ്പടി സേവനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും .

കൂടാതെ 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം രാവിലെ 10.30ന് വീണ ജോർജ്ജ് നിർവഹിക്കും. 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം, 5 ജില്ലാ ആശുപത്രികള്‍, 2 ജനറല്‍ ആശുപത്രികള്‍ അടക്കമുള്ള പദ്ധതികൾ ആണ് നാടിന് സമർപ്പിക്കുക.

അതേസമയം, പുനർഗേഹം പുനരധിവാസ പദ്ധതിയുടെ ഭാഗമായി 584 പേരുടെ വീടിന്റെ താക്കോൽ ഇന്നലെ മുഖ്യമന്ത്രി കൈമാറിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News