
കേരളത്തിന്റെ ചുവടുപിടിച്ച് മഹാരാഷ്ട്രയും. പെട്രോളിയം ഉൽപന്നങ്ങളെ ജി എസ് ടി പരിധിയിൽ കൊണ്ടുവരുന്നതിനെതിരെ ശക്തമായി എതിർക്കുമെന്ന് മഹാരാഷ്ട്ര. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേരളം എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയും രംഗത്ത് വന്നിരിക്കുന്നത്. ഇന്ന് ലക്‌നൗവിൽ നടക്കുന്ന 45-ാമത് ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ പ്രധാനമായും പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർധന സംബന്ധിച്ച കാര്യങ്ങളാവും ചർച്ച ചെയ്യുക.
മഹാരാഷ്ട്ര ധനമന്ത്രി അജിത്ത് പവാറിന്റേതാണ് പ്രതികരണം.ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾക്കും ജി എസ് ടി ചുമത്തുന്ന കാര്യം ഇന്നത്തെ കൗൺസിൽ ചർച്ച ചെയ്യും.
ഊർജ ഉത്പാദന യൂണിറ്റുകൾക്ക് സെസ് ചുമത്തണം എന്ന സിക്കിമിൻ്റെ ആവശ്യവും പരിഗണിക്കും. നഷ്ടപരിഹാര കുടിശ്ശിക വിതരണ കാലാവധി നീട്ടണം എന്ന ആവശ്യവുമായി കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങൾ രംഗത്തുവന്നിട്ടുണ്ട്.
അതേസമയം, വിവിധ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്ന് കേന്ദ്രം കൊവിഡ് സാഹചര്യം ആരംഭിച്ചതിന് ശേഷം സംസ്ഥാനങ്ങളോട് തുടർച്ചയായ് നിർദേശിക്കുന്നുണ്ട്. പക്ഷേ കേന്ദ്രം നിർദേശിക്കും പോലെ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയാറായിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here